ഫാ. സേവ്യർഖാൻ വട്ടായിൽ യുകെയിൽ
Tuesday, September 20, 2016 4:45 AM IST
ലണ്ടൻ: ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന തണ്ടർ ഓഫ് ഗോഡ് ബൈബിൾ കൺവൻഷൻ ഒക്ടോബർ 25ന് ലണ്ടനിലെ ക്രോലിയിൽ നടക്കും. രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെയാണ് കൺവൻഷൻ.

പരിശുദ്ധാത്മാവിന്റെ വരദാനഫലങ്ങളിൽ നിലനിന്നുകൊണ്ട് ദൈവവചനത്തിന്റെ കൃത്യതയാർന്ന ഉപയോഗത്തിലൂടെ വിവിധ ഭാഷാ ജനവിഭാഗങ്ങളുടെയിടയിൽ മിന്നൽപ്പിണർ പോലെ വിടുതലുകൾ സംഭവിച്ചുകൊണ്ടിരിക്കുന്ന പൂർണമായും ഇംഗ്ലീഷിൽ നടത്തപ്പെടുന്ന തണ്ടർ ഓഫ് ഗോഡ് ലോക സുവിശേഷവത്കരണരംഗത്തെ ദൈവിക അടയാളങ്ങളുടെ സ്‌ഥിരം വേദിയായി മാറിയിരിക്കുന്നു. കൺവൻഷന് ഒരുക്കമായുള്ള ഉപവാസ മധ്യസ്‌ഥ പ്രാർഥനകൾ യുകെയിലെമ്പാടും നടന്നുവരുന്നു. യുകെയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും പ്രത്യേക യാത്രാസൗകര്യം ഒരുക്കിയിട്ടുണ്ട്.

വിലാസം: St.Wilfrid’s Catholic School, St.Wilfrid’s Way, Old Horsham Road Crawley. RH11 8PG.

വിവരങ്ങൾക്ക്: ബിജോയി ആലപ്പാട്ട് 07960000217.

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ