ന്യൂയോർക്കിൽ ക്നാനായ മിഷനുകൾ ഓണം ആഘോഷിച്ചു
Tuesday, September 20, 2016 4:45 AM IST
റോക്ലൻഡ്; ന്യൂയോർക്കിലെ വെസ്റ്റ്ചെസ്റ്റർ ബ്രോൺസ് റോക്ലൻഡ് കണക്റ്റികട്ട് ക്നാനായ മിഷനുകളുടെ ആഭിമുഖ്യത്തിൽ വർണാഭമായ ഓണാഘോഷം മരിയൻ ഷറിൻ ദേവാലയ ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 18 ന് ആഘോഷിച്ചു.

വിവിധ മത്സരങ്ങൾ, ഓണപൂക്കള മത്സരം, തിരുവാതിരകളി, വടംവലി മത്സരം തുടങ്ങി കുട്ടികൾക്കുള്ള ഓണത്തിന്റെ ഓർമകൾ ഉണർത്തുന്ന വിവിധ മൽസരങ്ങളും ഓണസദ്യയും ആഘോഷത്തിന്റെ ഭാഗമായിരുന്നു. തോമസ് ഇഞ്ചനാട്ട് മഹാബലി ആയി വേഷമിട്ട് ഓണസന്ദേശം നൽകി. തോമസ് പാലിച്ചേരി പ്രസംഗിച്ചു. ഫാ. ജോസ് ആദോപ്പിള്ളി ആഘോഷ പരിപാടികൾക്കു നേതൃത്വം നൽകി.

റിപ്പോർട്ട്: ജോസ് കാടാപ്പുറം