സ്വകാര്യബസുകൾ കത്തിച്ച സംഭവം: സിഐഡി അന്വേഷിക്കും
Tuesday, September 20, 2016 7:55 AM IST
ബംഗളൂരു: കാവേരി വിഷയത്തിൽ ഈമാസം 12ന് ബംഗളൂരുവിൽ അരങ്ങേറിയ പ്രക്ഷോഭത്തിനിടെ നയന്ദഹള്ളിയിൽ 30 ബസ് കത്തിച്ച സംഭവം സിഐഡി അന്വേഷിക്കും. കെപിഎൻ ട്രാവൽസിന്റെ ഉടമസ്‌ഥതയിലുള്ള ബസുകളാണ് പ്രതിഷേധക്കാർ അഗ്നിക്കിരയാക്കിയത്. കേസുമായി ബന്ധപ്പെട്ട് ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ ചില ബസ് ജീവനക്കാർക്കും പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും സിഐഡി സംഘം ഇക്കാര്യം അന്വേഷിക്കുമെന്നും മുതിർന്ന ഉദ്യോഗസ്‌ഥൻ അറിയിച്ചു.

സംഭവദിവസം ഡിപ്പോയിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാർ ജീവനക്കാരെ മർദിച്ച ശേഷമാണ് ബസുകൾക്കു തീയിട്ടത്.