യാത്രയയപ്പ് നല്കി
Tuesday, September 20, 2016 7:56 AM IST
ബംഗളൂരു: രാജരാജേശ്വരി നഗർ സ്വർഗറാണി ദേവാലയത്തിൽ നിന്നും കോട്ടയം കാരിത്താസ് ആശുപത്രിയുടെ ജോയിന്റ് കൺവീനറായി സ്‌ഥലംമാറി പോകുന്ന വികാരി ഫാ. ബിനു കുന്നത്തിന് ഇടവകാംഗങ്ങൾ യാത്രയയപ്പ് നല്കി. കഴിഞ്ഞ 11ന് രാവിലെ നടന്ന ദിവ്യബലിക്ക് ഫാ. ബിനു കുന്നത്ത് മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ഡി പോൾ സെമിനാരി ഡയറക്ടർ ഫാ. വർഗീസ് പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ഫാ. തോമസ് കൊച്ചുപുത്തൻപുര, ഫാ. സിജോ ആലിക്കൽ എംഎസ്എഫ്എസ്, സിസ്റ്റർ ആനി എസ്വിഎം, ഭക്‌തസംഘടനകളെ പ്രതിനിധീകരിച്ച് വി.സി. മാത്യു, ജിൻസി ജോർജ്, ജയ ഏബ്രഹാം, ജോമിൻ തേങ്ങാനത്ത്, എം.ജെ. ജോസ്, കെ.ജെ. ജോൺസൺ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഫാ. ബിനു കുന്നത്തിന് ഇടവകാംഗങ്ങൾ സ്നേഹോപഹാരവും നല്കി.