ഓണം– ഈദ് സംഗമത്തിന്റെ ഫുഡ് കൂപ്പൺ റിലീസ് ചെയ്തു
Tuesday, September 20, 2016 7:59 AM IST
കുവൈത്ത്: ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈത്തിന്റെ (ADAK) ഓണം– ഈദ് സംഗമത്തിന്റെ ഫുഡ് കൂപ്പൺ റിലീസ് ചെയ്തു.

അബാസിയ പോപ്പിൻസ് ഹാളിൽ സെപ്റ്റംബർ 19നു നടന്ന നിർവാഹകസമിതി യോഗത്തിൽ മൊറാദ് യൂസഫ് ബെഹ്ബെഹാനി ഗ്രൂപ്പ് ബ്രാൻഡ് മാനേജർ രാജ് ശേഖർ അസോസിയേഷന്റെ രക്ഷാധികാരി ചാക്കോ ജോർജ് കുട്ടിക്ക് നൽകികൊണ്ട് ഫുഡ് കൂപ്പണിന്റെ വിതരണോദ്ഘാടനം നിർവഹിച്ചു.

ഒക്ടോബർ ഏഴിന് കമ്യൂണിറ്റി ഹാൾ ഓഡിറ്റോറിയം (ജെമ്മയ്യ) അബാസിയയിൽ നടക്കുന്ന ഓണം– ഈദ് സംഗമത്തിൽ വിവിധ കലാപരിപാടികളും എസ് ബാൻഡിന്റെ ഗാനമേളയും നടക്കും.

ചടങ്ങിൽ പ്രസിഡന്റ് ബി.എസ്. പിള്ള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ ക്രിസ്റ്റഫർ ഡാനിയൽ, സി. കൃഷ്ണകുമാർ, സെക്രട്ടറിമാരായ തോമസ് മാത്യു, സകീർ പുത്തൻപാലത്ത്, മധു വെട്ടിയാർ, എസ്.എസ്. സുനിൽ, ജനറൽ സെക്രട്ടറി വിപിൻ മങ്ങാട്ട്, ട്രഷറർ ഷിബു ചെറിയാൻ എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: സലി കോട്ടയിൽ