കേരള അസോസിയേഷൻ ഓഫ് പാം ബീച്ച് തിരുവോണം ആഘോഷിച്ചു
Tuesday, September 20, 2016 8:02 AM IST
ഫ്ളോറിഡ: ദക്ഷിണ ഫ്ളോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷൻ ഓഫ് പാം ബീച്ച്, (K.A.P.B. www.keralapb.com) ഓണാഘോഷം നടത്തി.

സെപ്റ്റംബർ നാലിന് റോയൽ പാം ബീച്ചിലെ കൾചറൽ സെന്ററിൽ നടന്ന ആഘോഷ പരിപാടിയിൽ പാം ബീച്ച് കൗണ്ടി ചീഫ് ഡെപ്യൂട്ടി ഷെരിഫ് മൈക്ക് ഗഗെർ മുഖ്യാതിഥിയായി പങ്കെടുത്ത് ഓണസന്ദേശം നൽകി.

തുടർന്നു നടന്ന കലാമത്സരങ്ങൾ അരങ്ങേറി. തിരുവാതിര, പൂക്കളം, വാദ്യമേളം, പുലികളി, താലപ്പൊലി, ഓണസദ്യ തുടങ്ങിയ ആഘോഷങ്ങളുടെ ഭാഗമായിരുന്നു.

കേരള അസോസിയേഷൻ ഓഫ് പാം ബീച്ച് പ്രസിഡന്റ് ബിജു തോണി കടവിൽ, വൈസ് പ്രസിഡന്റ് ജിജോ ജോസ്, സെക്രട്ടറി ജോണി തട്ടിൽ, ജോയിന്റ് സെക്രട്ടറി ഡോ. ജഗതി നായർ, ട്രഷറർ മാത്യു തോമസ്, ജോയിന്റ് ട്രഷറർ റെജി സെബാസ്റ്റ്യൻ, കമ്മിറ്റി അംഗങ്ങളായ ബാബു തോമസ്, ജോർജ് സാമുവൽ, റെജിമോൻ ആന്റണി, ലൂക്കോസ് പൈനുങ്കൻ, സജി ജോൺസൻ, രാജു ജോസ്, സുനിൽ കായൽച്ചിറയിൽ, അജി തോമസ്, ബാലൻ പാഞ്ഞാടാൻ, പോൾ പള്ളികൾ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.

റിപ്പോർട്ട്: വിനോദ് കൊണ്ടൂർ ഡേവിഡ്