പുച്ചോംഗ് പ്രവാസി മലയാളികൾ ഓണം ആഘോഷിച്ചു
Tuesday, September 20, 2016 8:03 AM IST
പെറ്റാലിംഗ്: മലേഷ്യയിലെ പുച്ചോംഗ് നിവാസികളായ പ്രവാസി മലയാളികൾ വിപുലമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. പൂക്കളമൊരുക്കൽ, കൊച്ചുകുട്ടികളുടെ കലാപരിപാടികൾ, ക്വിസ് മത്സരം, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയോടൊപ്പം രാഹുൽ നയിച്ച കരോക്കെ ഗാനമേളയും ഓണാഘോഷപരിപാടികൾക്ക് കൊഴുപ്പേകി.

അനീഷ് ജോസഫ്, സി.ആർ. വിബിൻ, അജീഷ്, ഷിബു മത്തായി, രഫ്സൽ, അഭിലാഷ് തുടങ്ങിയവർ ആഘോഷ പരിപാടികൾക്കു നേതൃത്വം നൽകി.

റിപ്പോർട്ട്: രാജേഷ് ചെന്നാർ