ജർമനിയിൽ മലങ്കരസഭയുടെ പുന:രൈക്യ വാർഷികം സെപ്റ്റംബർ 24ന്
Tuesday, September 20, 2016 8:04 AM IST
ബോൺ: മലങ്കര കത്തോലിക്കാസഭയുടെ 86–ാം പുന:രൈക്യ വാർഷികം ജർമനിയിലെ മലങ്കര കത്തോലിക്കാ സമൂഹം ആഘോഷിക്കുന്നു. സെപ്റ്റംബർ 24 ന്(ശനി) ഉച്ചകഴിഞ്ഞ് രണ്ടിന് ബോണിലെ സെന്റ് എലിസബത്ത് ദേവാലയത്തിൽ (St.Elisabeth, Bernard-Custodis Str.1, 53113 Bonn) ആഘോഷമായ ദിവ്യബലിയോടുകൂടി പരിപാടികൾ ആരംഭിക്കും.

സീറോ മലങ്കര ഡൽഹി, ഗുർഗാവ് രൂപത ബിഷപ് ഡോ. ജേക്കബ് മാർ ബർണബാസ് മുഖ്യകാർമികനായി പങ്കെടുക്കുന്ന ദിവ്യബലിയിൽ മോൺ. ഡോ. മാർക്കൂസ് ഹോഫ്മാൻ, ജർമനിയിലെ മലങ്കര സഭയുടെ കോ

ഓർഡിനേറ്ററും ചാപ്ളിനുമായ ഫാ.സന്തോഷ് തോമസ് എന്നിവർ സഹ കാർമികരായിരിക്കും. തുടർന്നു ജൂബിലി ആഘോഷവും സ്നേഹവിരുന്നും ഉണ്ടായിരിക്കും.

ജർമനിയിലെ മലങ്കരസഭയുടെ ബോൺ മിഷൻ യൂണിറ്റിന്റെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ. ആഘോഷങ്ങളിലേയ്ക്ക് ഏവരേയും ജർമനിയിലെ മലങ്കര കത്തോലിക്കാ പാസ്റ്ററൽ കൗൺസിൽ സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: Fr.Santhosh Thomas (Seelsorger der Syro-Malankaren in Deutschland), 06995196592/015228637403, Joseph Ponmelil(Vice-President, Pastoral Council) 06192-961977, Varghese Karnaseeril (Secretary,Bonn Mission Unit) 02233 45668,Mathew Varghese (Treasurer, Bonn Mission Unit) 0228 643455.

സ്‌ഥലം: St.Elisabeth, Bernard-Custodis Str.1, 53113 Bonn

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ