ദൈവമാതാവിന്റെ ജനനപ്പെരുന്നാളും കുടുംബധ്യാനയോഗവും നടത്തി
Wednesday, September 21, 2016 2:35 AM IST
ഷിക്കാഗോ: സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ഇടവകയിൽ പരി: ദൈവമാതാവിന്റെ ജനനപ്പെരുന്നാളും കുടുംബധ്യാനയോഗവും സെപ്റ്റംബർ മാസം 3,4 തീയതികളിൽ (ശനി , ഞായർ) നടത്തപ്പെട്ടു. ശനിയാഴ്ച രാവിലെ പത്തിനു ആരംഭിച്ച ധ്യാനയോഗം വൈകുന്നേരം അഞ്ചിനു സമാപിച്ചു. തുടർന്ന് കുമ്പസാരവും സന്ധ്യാപ്രാർത്ഥനയും നടന്നു. ധ്യാനയോഗത്തിൽ പ്രശസ്ത ഫാമിലി കൗൺസിലറും കൺവെൺഷൺ പ്രാസംഗികനുമായ ഡോ. എ.പി ജോർജ് അച്ചനും ഷിക്കാഗോ മർത്തോമ്മ ചർച്ച് അംഗം ഷിജി അലക്്സും നേതൃത്വം നൽകി. കുടുംബബന്ധത്തിൽ യേശുക്രിസ്തുവിനുള്ള സ്ഥാനത്തെക്കുറിച്ച് രണ്ട് പേരും വളരെ ആധികാരികമായി സംസാരിക്കുകയുണ്ടായി.

ദൈവദാനങ്ങളായ മക്കളെ എങ്ങിനെ നമുക്ക് ഈ വെല്ലുവിളികളുടെ ലോകത്ത് കുടുംബത്തോട് ചേർന്നു ദൈവാശ്രയത്തിൽ വളർത്താം എന്ന വിഷയത്തെ ആസ്പദമാക്കി ഷിജി അലക്സ് ക്ലാസ് എടുക്കുകയുണ്ടായി. അവസാനം നടന്ന പാനൽ ചർച്ചയിൽ എല്ലാവരും അവരുടെ സംശയങ്ങളും ആശയങ്ങളും പങ്കുവയ്ക്കുകയുണ്ടായത് ഒരു തുറന്ന ചർച്ചക്ക് വഴിയൊരുക്കി. വന്ദ്യ വൈദീകരും ഷിജിയും ചർച്ചക്ക് നേത്രുത്വം നൽജി. എല്ലാതരത്തിലും ധ്യാനയോഗം ഒരു നല്ല അനുഗ്രഹപ്രദമായിരുന്നു എന്നു പങ്കെടുത്ത എല്ലാവരും പറയുകയുണ്ടായി. വനിതാ സമാജത്തെ പ്രതിനിധീകരിച്ച് സ്മിത ജോർജ്് സ്വാഗതവും ദീപ്തി കുര്യാക്കോസ് കൃതഞതയും രേഖപ്പെടുത്തി. റീബി സക്കറിയ എംസി ആയിരുന്നു ഞായറാഴ്ച രാവിലെ ഒമ്പതിനു പ്രഭാതപ്രാർത്ഥനയും തുടർന്നു ജോർജ് അച്ചൻ വി കുർബാന അർപ്പിച്ചു. കുർബ്ബാനമധ്യേ പരി: ദൈവമാതാവിനൊടുള്ള പ്രത്യേക മധ്യസ്ഥപ്രാർത്ഥനയും നടത്തുകയുണ്ടായി.



ഈ വർഷത്തെ ഈ ധ്യാനയോഗം നടത്തുന്നതിനു മുൻകൈ എടുത്ത വനിതാ സമാജം അഗങ്ങളെ വികാരി വന്ദ്യ: തേലപ്പിള്ളിൽ സക്കറിയ കോറെപ്പിസ്കോപ്പ അനുമോദിക്കുകയുണ്ടായി. ധ്യാനയോഗത്തിൽ ആദ്യാവസാനം പങ്കെടുത്ത സെന്റ് ജോർജ് പള്ളി വികാരി ലിജു പോൾ അച്ചനും അംഗങ്ങൾക്കും സെന്റ് മേരീസ് പള്ളി അംഗങ്ങൾക്കുമുള്ള നന്ദി അച്ചൻ സൂചിപ്പിക്കുകയുണ്ടായി ഇതിന്റെ വിജയത്തിനായി പ്രവർത്തിച്ച കോർഡിനേറ്റേഴ്സ് സുകു വർഗീസ്, സൗമ്യ ബിജു, ജയമോൾ സക്കറിയ, സ്മിത ജോർജ് എന്നിവരേയും ധ്യാനയോഗത്തിനു ഇമ്പകരമായി പാട്ടുകൾ പാടിയ ഗായകസംഘത്തിനേയും അച്ചൻ പ്രത്യേകം അഭിനന്ദിക്കുകണ്ടായി. ഏലിയാസ് പുത്തൂക്കാട്ടിൽ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം