സാക്രമെന്റോ ക്നാനായ കാത്തലിക്ക് മിഷനിൽ തിരുനാൾ
Wednesday, September 21, 2016 2:36 AM IST
സാക്രമെന്റോ: സാക്രമെന്റോ ക്നാനായ കാത്തലിക്ക് മിഷനിൽ മിഷൻ മധ്യസ്‌ഥനായ വി. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പായുടെ തിരുനാൾ ആഘോഷിക്കുന്നു. ഒക്ടോബർ ഒന്നിനു ശനിയാഴ്ച്ച വൈകുന്നേരം 4.30 –നു മിഷൻ ഡയറക്ടർ ഫാ. മാത്യു മേലേടത്തിന്റെ കാർമികത്വത്തിൽ കൊടിയേറ്റി തിരുനാൾ ആരംഭിക്കും. ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് പിറവം ഹോളി കിങ്സ് ക്നാനായ ദൈവാലയത്തിന്റെ വികാരി ഫാ. തോമസ് ആദോപ്പള്ളി മുഖ്യ കാർമ്മികത്വം വഹിക്കും.

തിരുനാളിന്റെ ഭാഗമായി പ്രദിക്ഷണവും പരിശുദ്ധ കുർബ്ബാനയുടെ ആശീർവാദവും സ്നേഹവിരുന്നും ഉണ്ടായിരിക്കും. തിരുനാളിന് മിഷൻ ഡയറക്ടർ ഫാ. മാത്യു മേലേടത്ത്, മിഷൻ സെക്രട്ടറി സിറിൾ പുത്തെൻപുരയിൽ, കൈക്കാരന്മാരായ ഫിലിപ്പ് കളപ്പുരയ്ക്കൽ, ജെയിംസ് കിണറ്റുകര, പ്രസുദേന്തിമാരായ പ്രിൻസ് കണ്ണോത്തറ, ജോബിൻ മരങ്ങാട്ടിൽ, സിറിൾ പുത്തൻപുരയിൽ എന്നിവർ നേതൃത്വം നൽകും. Address: 9145 Franklin Blvd, Elk Grove, CA95718

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം