സലഫി മദ്രസയിൽ അഡ്മിഷൻ തുടരുന്നു
Wednesday, September 21, 2016 5:03 AM IST
റിയാദ്: റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്ററിനു കീഴിൽ കേരള നദ്വത്തുൽ മുജാഹിദീൻ വിദ്യാഭ്യാസ വകുപ്പിന്റെ സിലബസ് പ്രകാരം നടത്തുന്ന മത വിദ്യാഭ്യാസ സ്‌ഥാപനമായ സലഫി മദ്രസയിൽ എൽകെജി മുതൽ എട്ടാം ക്ലാസ് വരെയുള്ള ക്ലാസുകളിലേക്ക് അഡ്മിഷൻ തുടരുന്നതായി ഭാരവാഹികൾ അറിയിച്ചു.

വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചകഴിഞ്ഞു 2.30 മുതൽ വൈകുന്നേരം ആറു വരെയാണ് ക്ലാസുകൾ. ഞായർ, ചൊവ്വ ദിവസങ്ങളിൽ വൈകുന്നേരം ആറു മുതൽ 8.30 വരെ നടക്കുന്ന ഹിഫ്ള് കോഴ്സിലേക്കും അഡ്മിഷൻ നടക്കുന്നുണ്ട്. രണ്ടു മുതൽ എട്ടു വരെ ക്ലാസുകളിലേക്കുള്ള വിദ്യാർഥികൾ അഡ്മിഷന് വരുമ്പോൾ നേരത്തെ പഠിച്ച മദ്രസയിൽനിന്നുള്ള ടിസി ഹാജരാക്കണം. പഠന നിലവാരം വിലയിരുത്തുന്നതിന് തയാറായി വരണമെന്നും പ്രിൻസിപ്പൽ അറിയിച്ചു. വിവരങ്ങൾക്ക്: 0508325235, 0504433796, 0555478818.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ