മാർ സ്രാമ്പിക്കലിന്റെ സെക്രട്ടറിയായി ഫാ. ഫാൻസ്വാ പത്തിൽ നിയമിതനായി
Wednesday, September 21, 2016 5:05 AM IST
ലണ്ടൻ: പ്രസ്റ്റൺ ആസ്‌ഥനമായുള്ള സീറോ മലബാർ സഭയുടെ ഗ്രേയ്റ്റ് ബ്രിട്ടൻ രൂപതയുടെ നിയുക്‌ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ സെക്രട്ടറി ആയി ഫാ. ഫാൻസ്വാ പത്തിലിനെ നിയമിച്ചു.

ചങ്ങനാശേരി അതിരൂപതയിലെ ഫാത്തിമാപുരം ഫാത്തിമ മാതാ പള്ളി ഇടവകാംഗമായ ഫാ. ഫാൻസ്വാ റോമിലെ കോളേജിയോ ഉർബാനയിൽ നിന്ന് ഈ വർഷമാണ് വൈദിക പഠനം പൂർത്തിയാക്കിയത്. സെപ്റ്റംബർ അഞ്ചിന് മാതൃ ഇടവകയായ ഫാത്തിമ മാതാ ദേവാലയത്തിൽ ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ കൈവയ്പുവഴി പൗരോഹിത്യം സ്വീകരിച്ച ഫാ. ഫാൻസ്വാ മലയാളം, ഇംഗ്ലീഷ്, ഇറ്റാലിയൻ, ജർമൻ ഉൾപ്പടെ നിരവധി ഭാഷകൾ അനായാസം കൈകാര്യം ചെയ്യും.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ