യൂറോപ്യൻ പൗരന്മാർക്ക് കാനഡ യാത്രകൾക്ക് ട്രാവൽ ഓതറൈസേഷൻ
Wednesday, September 21, 2016 5:10 AM IST
ഫ്രാങ്ക്ഫർട്ട്: ഒക്ടോബർ ഒന്നു മുതൽ വീസ വേവർ രാജ്യങ്ങളായ യൂറോപ്യൻ പൗരന്മാർക്ക് കാനഡ യാത്രകൾക്ക് ‘എസ്ടാ’ (ഇലക്ട്രോണിക് സിസ്റ്റം ഫോർ ട്രാവൽ ഓതറൈസേഷൻ) ഉപയോഗിച്ചുള്ള യാത്രാ അനുവാദം മുൻകൂർ വാങ്ങിയിരിക്കണം. ഇതിനായി ഓൺലൈനിൽ അപേക്ഷ സമർപ്പിച്ച് ട്രാവൽ ഓതറൈസേഷൻ വാങ്ങണം. ഈ ട്രാവൽ ഓതറൈസേഷന്റെ കാലാവധി അഞ്ചു വർഷവും ഫീസ് ഏഴ് കനേഡിയൻ ഡോളറും ആണ്. ട്രാവൽ ഓതറൈസേഷൻ ലഭിച്ചതിനുശേഷം മാത്രമേ ഫ്ളൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാവൂ. പുതിയ നിയന്ത്രണം രാജ്യസുരക്ഷതയെ കണക്കിലെടുത്താണെന്ന് കനേഡിയൻ വിദേശകാര്യ ഡിപ്പാർട്ടുമെന്റ് അറിയിച്ചു.

വിവരങ്ങൾക്ക്: http://www.cic.gc.ca/english/helpcentre/answer.asp?qnum=1056&top=16 എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

റിപ്പോർട്ട്: ജോർജ് ജോൺ