ന്യൂയോർക്കിൽ ‘മോളിവുഡ് ജോളിവുഡ്’ ഒക്ടോബർ ഒന്നിന്
Wednesday, September 21, 2016 7:52 AM IST
ന്യയോർക്ക്: ഹെഡ്ജ് ഇവന്റ്സ് ന്യൂയോർക്ക് അവതരിപ്പിക്കുന്ന മോളിവുഡ് ജോളിവുഡ് എന്റർടെയ്ൻമെന്റ് സ്റ്റേജ് ഷോ ഒക്ടോബർ ഒന്നിന് (ശനി) ന്യൂയോർക്ക് ക്യൂൻസ് കോളജ് കോൾഡൻ സെന്ററിൽ അരങ്ങേറും.

ചലച്ചിത്ര താരങ്ങളായ ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറൻമൂട്, നീരജ് മാധവ്, മംമ്ത മോഹൻദാസ്, ആര്യ തുടങ്ങിയ താരപ്രമുഖർ പങ്കെടുക്കുന്ന ഷോയ്ക്കുള്ള ടിക്കറ്റ് വിൽപ്പന തുടരുന്നു. ആദ്യത്തെ 500 ടിക്കറ്റുകൾക്ക് ബൈ വൺ, ഗെറ്റ് വൺ ഫ്രീ എന്ന പേരിലുള്ള ടിക്കറ്റ് പ്രൊമോഷനും ഒരുക്കിയിട്ടുണ്ട്. 100, 50 ഡോളർ വിലയുള്ള വിഐപി ടിക്കറ്റുകൾ സ്വന്തമാക്കുമ്പോൾ മറ്റൊരു ടിക്കറ്റ് കൂടി സൗജന്യമായി ലഭിക്കുന്ന ടിക്കറ്റ് വിൽപ്പനയ്ക്ക് അദ്ഭുതപൂർവമായ പിന്തുണയാണ് മലയാളി പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നതെന്ന് ഹെഡ്ജ് ഇവന്റ്സ് സാരഥി സജി ജേക്കബ് പറഞ്ഞു.

വൈകിട്ട് 5.25 നാണ് ഷോ നടക്കുന്നത്. താരങ്ങൾക്ക് പുറമേ ഗായത്രി സുരേഷ്, ഉല്ലാസ് പന്തളം, സിറാജ് പയ്യോളി, നിഖിൽ മാത്യു, മെറിൻ ഗ്രിഗറി, സുശാന്ത് എന്നിവരും ഷോയുടെ ഭാഗമായിരിക്കും.

മംമ്തയുടെ നൃത്തവും ഗാനങ്ങളുമാണ് ഷോയുടെ ഹൈലൈറ്റ്. ഇതാദ്യമായാണ് മംമ്തയും ഇന്ദ്രജിത്തും ഒരു ഷോയിൽ ഒരുമിച്ച് അമേരിക്കയിലെത്തുന്നത്. ഒപ്പം തകർപ്പൻ പെർഫോമൻസുമായി സുരാജും ജോളിവുഡാക്കി മാറ്റും.

വിവരങ്ങൾക്കും ഓൺലൈൻ ടിക്കറ്റിനുമായി ംംം.വലറഴലല്ലിേെി്യ.രീാ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

വിവരങ്ങൾക്ക്: 516 433 4310, മോഹൻ 631 774 7561, രാജു 516 348 4755, സണ്ണി 516 528 7492, ഷാജി 917 378 3434, അപ്പുക്കുട്ടൻ നായർ 917 847 1534, ബാബു പൂപ്പള്ളിൽ 914 720 7891, സൈഫി 347 612 6362, സജി 917 731 7493, വിജി 516 851 5820, ഷിബു 516 859 2531, ടോസിൻ 718) 316 0120.

റിപ്പോർട്ട്: ജോർജ് തുമ്പയിൽ