ജർമനിയിൽ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിനൊരുങ്ങുന്നു
Wednesday, September 21, 2016 8:02 AM IST
ബർലിൻ: ലോകത്ത് ആദ്യമായി ഹൈഡ്രജൻ ഇന്ധനമാക്കുന്ന ട്രെയിൻ കന്നി സർവീസിനൊരുങ്ങുന്നു. ജർമനിയിൽ അടുത്ത വർഷം സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

വായു മലിനീകരണം തീരെയില്ല എന്നതാണ് ഇതിന്റെ പ്രധാന മെച്ചങ്ങളിലൊന്ന്. ഹൈഡ്റെയിൽ എന്നാണിപ്പോൾ നൽകിയിരിക്കുന്ന പേര്.

ലോവർ സാക്സണിയിലെ ബുക്സ്റ്റിഹ്യൂഡ് – ബ്രെമെർവോർഡെ – ബ്രെമെർഹാവൻ – കുസ്ക്ഹാവൻ റൂട്ടിലായിരിക്കും ആദ്യ സർവീസ്. അടുത്ത വർഷം ഡിസംബറിലാണ് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്.

കൊച്ചി മെട്രോ റെയ്ലിന്റെ കോച്ചുകൾ നിർമിച്ച ഫ്രഞ്ച് കമ്പനി അൽ സ്റ്റോമാണ് ഇതിന്റെയും നിർമാണത്തിനു പിന്നിൽ. രണ്ടു വർഷമെടുത്താണ് പണി പൂർത്തിയാക്കിയത്. ബർലിനിലെ ഇന്നോട്രാൻസ് ട്രേഡ് ഷോയിൽ ഇത് അവതരിപ്പിക്കുകയും ചെയ്തു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ