തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ഷോ ഒക്ടോബർ ഒന്നിനു ഷിക്കാഗോയിൽ
Thursday, September 22, 2016 2:25 AM IST
ഷിക്കാഗോ: ‘തൈക്കുടം ബ്രിഡ്ജ്’ ഷിക്കാഗോ കലാക്ഷേത്രയുടെ ആതിഥേയത്വത്തിൽ ഒക്ടോബർ ഒന്നാം തീയതി ശനിയാഴ്ച വൈകുന്നേരം 5.30 നു ഒസ്വീഗോ ഈസ്റ്റ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ (1525 Harvey Rd, Oswego, IL 60543) ലൈവ് മ്യൂസിക്കൽ ഷോ അവതരിപ്പിക്കുന്നു.

ഈ സംഗീത സന്ധ്യയിൽ മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലെ പ്രശസ്ത ഗാനങ്ങൾ ഇരുപതിൽ പരം കലാകാരന്മാർ ആധുനീക സംഗീത സാങ്കേതീക സംവിധാനങ്ങളുടെ അകമ്പടിയോടു കൂടി അവതരിപ്പിക്കുന്നതായിരിക്കും. ഷിക്കാഗോ കലാക്ഷേത്രയുടെ ധനശേഖരണാർത്ഥം നടത്തപ്പെടുന്ന ഈ പരിപാടിയുടെ ടിക്കറ്റുകൾ ഷിക്കാഗോ കലാക്ഷേത്രയുടെ വെബ്സൈറ്റിൽ (www.chicagokalakshtera.com) നിന്നോ സംഘാടകരിൽ നിന്നും നേരിട്ടോ വാങ്ങാവുന്നതാണ്. ഷിക്കാഗോയിലെ പ്രമുഖ മലയാളി ഗ്രോസറി ഷോപ്പുകളിലും ടിക്കറ്റുകൾ ലഭ്യമാണ്.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 630.917.3499, 331.452.2316.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം