മിഡ്വെസ്റ്റ് മലയാളി അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 24–ന്
Thursday, September 22, 2016 2:25 AM IST
ഷിക്കാഗോ: മിഡ്വെസ്റ്റ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കയുടെ ഈവർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 24–നു ശനിയാഴ്ച വൈകുന്നേരം അഞ്ചു മുതൽ ഡസ്പ്ലെയിൻസിലുള്ള അപ്പോളോ സ്കൂൾ ഓഡിറ്റോറിയത്തിൽ വിവിധ കലാപരിപാടികളോടും, വിഭവസമൃദ്ധമായ കേരളത്തനിമയിലുള്ള സദ്യയോടുംകൂടി നടത്തുന്നതാണെന്ന് പ്രസിഡന്റ് വിജി എസ്. നായർ അറിയിച്ചു.

ഓണാഘോഷ പരിപാടികളുടെ വിജയത്തിലേക്കായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു. കൂടുതൽ വിവരങ്ങൾക്കും പരിപാടികളിൽ പങ്കെടുക്കുവാനും വിളിക്കുക: വിജി എസ്. നായർ (847 827 6227), അബ്രഹാം വർഗീസ് (224 419 1311), സജു നായർ (847 421 8138), പീറ്റർ കുളങ്ങര (847 951 4476), സതീശൻ നായർ (847 827 6227), അരവിന്ദ് പിള്ള (847 769 0519). സതീശൻ നായർ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം