ഓസ്ട്രിയയിൽ എൽദോ മോർ ബസേലിയോസ് ബാവായുടെ ഓർമപ്പെരുന്നാൾ
Thursday, September 22, 2016 2:41 AM IST
വിയന്ന: യൂറോപ്പിൽ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പ്രഥമ ദേവാലയമായ വിയന്ന സെന്റ് മേരീസ് മലങ്കര സുറിയാനി ഓർത്തഡോക്സ് ദേവാലയത്തിൽ എൽദോ മോർ ബസേലിയോസ് ബാവായുടെ 331–ാമത് ഓർമപ്പെരുന്നാൾ ഒക്ടോബർ ഒന്ന്, രണ്ട് (ശനി, ഞായർ) തീയതികളിൽ നടത്തുന്നു. മുൻ വികാരിയായിരുന്ന ഡോ. ബിജി ചിറത്തിലാട്ട് പെരുന്നാൾ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

1685 ൽ തന്റെ 92 മത്തെ വയസിൽ മലങ്കര സഭയെ സത്യവിശ്വാസത്തിൽ നിലനിർത്താൻ നിരവധി ക്ലേശങ്ങൾ സഹിച്ച് കോതമംഗലത്തു എത്തിച്ചേർന്ന്, കോതമംഗലം മാർ തൊമ്മൻ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന ബാവായുടെ മധ്യസ്‌ഥതയിലൂടെ നാനാജാതി മതസ്‌ഥരായ വിശ്വാസികൾ ദിനംപ്രതി അനുഗ്രഹങ്ങൾ പ്രാപിക്കുന്നു.

ശനി വൈകുന്നേരം അഞ്ചിന് കൊടിയേറ്റു കർമത്തോടെ പെരുന്നാൾ ശുശ്രുഷകൾക്ക് ആരംഭം കുറിക്കും. തുടർന്ന് 6.30 നു സന്ധ്യപ്രാർഥനയും പെരുന്നാൾ സന്ദേശവും തുടർന്ന് റാസയും നടക്കും.

ഞായർ രാവിലെ ഒമ്പതിന് പ്രഭാത പ്രാർഥന തുടർന്ന് 9.45ന് ഡോ. ബിജി ചിറത്തിലാട്ടിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന നടക്കും.

പെരുന്നാൾ ശുശ്രുഷകളിൽ പങ്കെടുത്തു അനുഗ്രഹീതരാകുവാൻ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി വികാരി. ജോഷി വെട്ടിക്കാട്ടിൽ അറിയിച്ചു.

പെരുന്നാൾ ഏറ്റുകഴിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. വൈസ് പ്രസിഡന്റ ഷെവ. കുര്യാക്കോസ് തടത്തിൽ, സെക്രട്ടറി ഷാജി ചേലപ്പുറത്ത്, ട്രഷറർ പ്രദീപ് പൗലോസ് എന്നിവർ പെരുന്നാൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ