ടൊറേന്റോ ഡയോസിസിന് പ്രഥമ ‘ഗെ’ സഫ്രഗൻ ബിഷപ്
Thursday, September 22, 2016 6:26 AM IST
ടൊറേന്റോ (കാനഡ): ടൊറേന്റോ ഡയോസിസിന്റെ പ്രഥമ ‘ഗെ’ സഫ്രഗൻ ബിഷപ്പായി റവ. കാനൻ കെവിൻ റോബർട്ട്സനെ (45) തെരഞ്ഞെടുത്തു. സെപ്റ്റംബർ 17ന് കാനഡയിലെ ആംഗ്ലിക്കൻ ചർച്ച് ഇലക്ട്രറൽ സിനഡ് യോഗം ചേർന്നു തെരഞ്ഞെടുത്ത മൂന്ന് സഫ്രഗൻ ബിഷപ്പുമാരിൽ ഒരാളാണ് കെവിൻ റോബർട്ട്സൺ. റവ. റിസില്ല വാൽഷ് ഷൊ, റവ. കാനൻ ജെനി ആൻഡിസൺ എന്നിവരാണ് മറ്റു രണ്ടു പേർ.

ടൊറേന്റോ ഡയോസിസിലെ നാല് എപ്പിസ്കോപ്പൽ ഏരിയായിൽ ഒന്നിൽ ഗെ ബിഷപ്പിനെ നിയമിക്കുമെന്ന് ആർച്ച് ബിഷപ് കോളിൻ ജോൺസൺ അറിയിച്ചു. 1997 ആംഗ്ലിക്കൻ ചർച്ചിൽ പട്ടക്കാരനായി ചുമതലയേറ്റ കെവിൻ ടൊറേന്റോയിലെ ട്രിനിറ്റി കോളജിൽ നിന്നും മാസ്റ്റർ ഓഫ് ഡിവിനിറ്റിയിൽ ബിരുദം നേടിയിട്ടുണ്ട്.

1999ൽ കാനഡയിൽ സ്വവർഗ വിവാഹം നിയമാനുസൃതമായി അംഗീകരിച്ചതിനു മൂന്നു വർഷങ്ങൾക്കുശേഷം 2002 ൽ കാനഡ ആംഗ്ലിക്കൻ ചർച്ച് സ്വവർഗ വിവാഹത്തിന് അനുമതി നൽകിയിരുന്നു. കാനഡ ആംഗ്ലിക്കൻ ചർച്ചിന്റെ ചരിത്രത്തിൽ ആദ്യമായി ‘ഗെ’ ബിഷപ്പായി തന്നെ തെരഞ്ഞെടുത്തതിൽ കെവിൻ റോബിർട്ട്സൺ സഭാ നേതൃത്വത്തിന് പ്രത്യേകം നന്ദി പറഞ്ഞു.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ