ക്യൂൻസിൽ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ ആഘോഷിച്ചു
Thursday, September 22, 2016 6:30 AM IST
ന്യൂയോർക്ക്: പൂർവദേശത്തിന്റെ ആരോഗ്യമാതാവ് എന്നറിയപ്പെടുന്ന വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ ക്യൂൻസിലെ ഔവർ ലേഡി ഓഫ് ലൂർദ് പള്ളിയിൽ ആഘോഷിച്ചു.

ഇന്ത്യയിൽനിന്നും കൊണ്ടുവന്ന വേളാങ്കണ്ണിമാതാവിന്റെ തിരുസ്വരൂപവും വഹിച്ച് ആഘോഷമായി നടന്ന പ്രദക്ഷിണത്തോടെയാണ് തിരുനാളിനു തുടക്കമായത്. തുടർന്നു നടന്ന തിരുനാൾ കുർബാനക്ക് വികാരി ഫാ. പാട്രിക് ലോങെലോങ്, ഫാ. റോബർട്ട് അമ്പലത്തിങ്കൽ, മോൺ. കേയ്സി എന്നിവർ കാർമികത്വം വഹിച്ചു.

ഫിലിപ്പീൻസ്, ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, നൈജീരിയ എന്നീ രാജ്യക്കാരും സ്പാനീഷ് വംശജരും വിവിധ വംശക്കാരായ സ്വദേശിയരും ചേർന്നാണ് തിരുനാൾ ആഘോഷിച്ചത്. തിരുനാളിന് ഇടവക വികാരി ഫാ. പാട്രിക് ലോങെലോംഗും മലയാളി വൈദികനായ ഫാ. റോബർട്ട് അമ്പലത്തിങ്കലും നേതൃത്വം നൽകി.

റിപ്പോർട്ട്: പോൾ ഡി. പനയ്ക്കൽ