ഡാളസിൽ ഇന്റർനാഷണൽ പീസ് ഡേ ആഘോഷങ്ങൾ സമാപിച്ചു
Thursday, September 22, 2016 6:32 AM IST
ഡാളസ്: ഇന്റർനാഷണൽ പീസ് ഡേ യോടനുബന്ധിച്ചു കഴിഞ്ഞ നാലു ദിവസമായി ഡാളസിൽ നടന്ന ആഘോഷ പരിപാടികൾ സമാപിച്ചു.

സെപ്റ്റംബർ 16ന് ഡാളസ് മേയർ മൈക്ക് റോളിംഗ്സ്, കൗൺസിൽമാൻ ആഡം മെക്ക്ഗോ എന്നിവർ നേതൃത്വം നൽകിയ ഡാളസ് ആൻഡ് പീസ് എന്ന സിംബോസിയത്തോടെ ആഘോഷ പരിപാടികൾക്കു തുടക്കമായി.

17ന് ഇന്റർ നാഷണൽ ഫൺ ഫെസ്റ്റിവൽ, മാവറിക്സ് ബാസ്ക്കറ്റ് ബോൾ സ്കിൽഡ് ക്യാമ്പ്, ഇന്റർ നാഷണൽ ഡാൻസ് ആൻഡ് ഫുഡ് എന്നിവ അരങ്ങേറി. 18ന് ഡാളസ് പോലീസ്, ഡാർട്ട് പോലീസ് എന്നിവരെ ആദരിക്കുന്ന ചടങ്ങും നടന്നു. 21ന് കൺസർട്ട് ഓഫ് പീസ് പരിപാടിയോടെ ആഘോഷ പരിപാടികൾ സമാപിച്ചു.

ഡാളസ് സിറ്റി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വിവിധ സ്‌ഥലങ്ങളിലായി നടന്ന ആഘോഷ പരിപാടികൾ ലോകത്തിനാകമാനവും വ്യക്‌തികളിലും സ്നേഹത്തിന്റെ മാഹാത്മ്യം ഉയർത്തി പിടിക്കുന്നതിനും ആഴത്തിൽ വേരൂന്നുതിനും ഉദ്ദേശിച്ചു യുഎൻ തുടങ്ങിവച്ചതാണ് ഈ ആഘോഷം. മനുഷ്യസമൂഹവും രാഷ്ട്രങ്ങളും പരസ്പരം സ്നേഹത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആശയ സംവാദം നടത്തുക എന്നതാണ് ഇതുവഴി ലക്ഷ്യം വയ്ക്കുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ