ഐഎസ് ബന്ധം: ജർമനിയിൽ പതിനാറുകാരനായ സിറിയൻ അഭയാർഥി അറസ്റ്റിൽ
Thursday, September 22, 2016 6:33 AM IST
ബർലിൻ: ജർമനിയിൽ പതിനാറുകാരനായ സിറിയൻ അഭയാർഥിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുമായുള്ള ബന്ധം വ്യക്‌തമായ സാഹചര്യത്തിലാണിത്.

അടുത്ത കാലത്താണ് ഇയാൾ മതം മാറി തീവ്രവാദത്തിലേക്കു തിരിഞ്ഞതെന്നാണ് വിവരം. ഇയാൾ രാജ്യത്തിനു ഭീഷണിയാണെന്നാണ് പോലീസിന്റെ വിലയിരുത്തൽ. അഭയാർഥി ക്യാംപിൽനിന്നാണ് അറസ്റ്റ് ചെയ്തത്.

മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ തീവ്രവാദികളുമായി നിരന്തര ബന്ധം പുലർത്തുന്നു എന്നു വ്യക്‌തമാകുകയും ചെയ്തു. സിറിയൻ യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള ദൗത്യവും ഇയാൾ ഏറ്റെടുത്തിരുന്നു എന്നാണ് അന്വേഷണത്തിൽ വ്യക്‌തമാകുന്നത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മുപ്പത്തഞ്ചംഗം ടീമിനെയാണ് പോലീസ് നിയോഗിച്ചിരിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ