യൂറോപ്പിലെ റോമിംഗ് ചാർജ് നിരോധിക്കാനുള്ള പദ്ധതിയിൽ മാറ്റം
Thursday, September 22, 2016 8:07 AM IST
ബ്രസൽസ്: യൂറോപ്യൻ യൂണിയനുള്ളിൽ മൊബൈൽ ഫോൺ സേവനദാതാക്കൾ റോമിംഗ് ചാർജ് ഈടാക്കുന്നത് നിയന്ത്രിക്കാൻ തയാറാക്കിയ പദ്ധതിയിൽ സമൂല മാറ്റം.

വർഷത്തിൽ തൊണ്ണൂറു ദിവസം ഓരോ ഉപയോക്‌താവിനും റോമിംഗ് നിരക്ക് ഒഴിവാക്കിക്കൊടുക്കാനാണ് പദ്ധതി. ഇത് 2017 ജൂണിൽ നടപ്പാക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ, സമയ പരിധിയിലോ റോമിംഗ് നിയന്ത്രണത്തിലോ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ഈ സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പാക്കാൻ മാത്രമാണ് പരിഷ്കാരങ്ങൾ വരുത്തുന്നതെന്നുമാണ് യൂറോപ്യൻ യൂണിയന്റെ വിശദീകരണം.

സേവനദാതാക്കളുടെ കടുത്ത എതിർപ്പ് അവഗണിച്ചാണ് നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനം യൂണിയൻ സ്വീകരിച്ചത്. ഇത് അട്ടിമറിക്കപ്പെടുമെന്ന സംശയം ഇപ്പോൾ ശക്‌തമാണ്.

കഴിഞ്ഞ ഏപ്രിൽ മുതൽ തന്നെ റോമിംഗ് നിരക്കിൽ ഇടക്കാല നിയന്ത്രണം നടപ്പാക്കിയിരുന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ