ചിന്നമ്മ തോമസ് ഒക്ലഹോമയിൽ നിര്യാതയായി
Friday, September 23, 2016 6:10 AM IST
ഒക്ലഹോമ: പരേതനായ മേപ്പുറത്ത് എം. കെ. തോമസിന്റെ ഭാര്യ ചിന്നമ്മ (89) ഒക്ലഹോമയിൽ നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 27ന് (ശനി) രാവിലെ 10 മുതൽ ഷാരോൻ ഫെല്ലോഷിപ്പ് ഹാളിൽ ആരംഭിച്ച് സംസ്കാരം ഒക്ലഹോമ റിഡറക്ഷൻ മെമ്മോറിയലിൽ.

മക്കൾ: പരേതയായ കുഞ്ഞൂഞ്ഞമ്മ (റാന്നി), പാസ്റ്റർ തോമസ് കുരുവിള (ഒക്ലഹോമ), രാജമ്മ തോമസ് (ഡാളസ്), അച്ചാമ്മ ചാക്കോ (ഒക്ലഹോമ), തോമസ് ഏബ്രഹാം (ഒക്ലഹോമ), പരേതനായ സ്റ്റീഫൻ തോമസ്. മരുമക്കൾ: ജോസ് മഞ്ഞുമാക്കൽ, എൽസി (ലീലാമ്മ) കുരുവിള, മോൻസ് തോമസ്, മാത്യു ചാക്കോ, സാറാ എബ്രഹാം.

പൊതുദർശനം: 26നു (വെളളി) വൈകുന്നേരം ഏഴു മുതൽ ഷാരോൻ ഫെല്ലോഷിപ്പ് ഹാളിൽ (11015 1st St Yukkon, ok-73099).

വിവരങ്ങൾക്ക് : പാസ്റ്റർ തോമസ് കുരുവിള 405 474 1222

റിപ്പോർട്ട്: പി.പി. ചെറിയാൻ