ഫ്ളോറിഡയിൽ തരംഗമായി ശ്രുതിമേളം
Friday, September 23, 2016 6:14 AM IST
മയാമി: പതിനഞ്ചിൽപരം അംഗങ്ങളെ ഉൾപ്പെടുത്തി ആരംഭിച്ച പഞ്ചാരിമേളം ‘ശ്രുതിമേളം ഓഫ് ഫ്ളോറിഡ’ ഇന്ന് ഫ്ളോറിഡയിലെ മലയാളികളുടെ ഇടയിൽ തരംഗമാകുന്നു.

2015 ഒക്ടോബറിൽ ചെണ്ട വാദന കലയുടെ കുലപതി സർവാദരണീയനായ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ അനുഗ്രഹിച്ചു തുടക്കമിട്ട ഈ കലാ കുടുംബം ചരുങ്ങിയ കാലത്തിനുള്ളിൽ നിരവധി വേദികൾ പിന്നിട്ടു എന്നത് തികച്ചും അഭിമാനിക്കാവുന്ന ഒന്നാണ്. മോഹൻ നാരായണൻ എന്ന ആദരണീയനായ കലാകാരൻ ഗുരുസ്‌ഥാനത്തു നിന്ന് നയിക്കുന്ന ഈ കലാവിരുന്ന് ഹൃദ്യമായി അവതരിപ്പിക്കുന്നതിൽ എല്ലാ അംഗങ്ങളുടെയും പങ്കാളിത്തവും ശ്രദ്ധേയമാണ്.

വിവരങ്ങൾക്ക്: ഗോപൻ നായർ 954 394 1850, ബിനോയ് നാരായണൻ 954 609 8650, ദീപക് 614 216 0998.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം