തോട്ടുങ്ങൽ ഹൈദർ ചികിത്സാ കുടുംബ സഹായ നിധി: പ്രഥമ ഫണ്ട് സ്വീകരിച്ചു
Friday, September 23, 2016 6:16 AM IST
മനാമ: കാൻസർ രോഗബാധിതനായി നാട്ടിൽ കഴിയുന്ന മുൻ

ബഹറിൻ പ്രവാസി തോട്ടുങ്ങൽ ഹൈദറിന്റെ ചികിത്സാ കുടുംബ സഹായ നിധിയിലേക്കുള്ള പ്രഥമ ഫണ്ട് സ്വീകരണം മനാമയിൽ നടന്നു.

മനാമ കെഎംസിസി ഹാളിൽ നടന്ന ചടങ്ങിൽ കാസർഗോഡ് ജില്ലാ കെഎംസിസി പ്രസിഡന്റ് സലിം തളങ്കര, മലപ്പുറം ജില്ലാ കെഎംസിസി മുൻ പ്രസിഡന്റ് അബൂബക്കർ വെളിയങ്കോടിന് നൽകി ഉദ്ഘാടനം നിർവഹിച്ചു.

മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് സ്വദേശിയായ തോട്ടുങ്ങൽ ഹൈദരലി 25 വർഷത്തോളം ബഹറിനിൽ പ്രവാസിയായിരുന്നു. മനാമയിൽ ബാബുൽ ബഹറിനിനു സമീപം കോൾഡ് സ്റ്റോറേജ് എന്ന സ്‌ഥാപനം നടത്തിയിരുന്ന അദ്ദേഹം ശാരീരികമായ അവശതയെ തുടർന്നാണ് ആറുമാസം മുമ്പ് നാട്ടിലേക്കു മടങ്ങിയത്. നാട്ടിൽ നടത്തിയ പരിശോധനയിയാണ് ആമാശയ അർബുദം ബാധിച്ചതായി സ്‌ഥിരീകരിച്ചത്. ഭാര്യയും മൂന്നു മക്കളുള്ള കുടുംബത്തിന്റെ ഏക അത്താണി കൂടിയാണ് ഹൈദരലി.

ഈ സാഹചര്യത്തിലാണ് ഹൈദരിന്റെ തുടർ ചികിൽസയ്ക്കും കുടുംബ സഹായത്തിനുമായി ബഹറിനിൽ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ 51 അംഗ സഹായ കമ്മിറ്റി രൂപീകരിച്ചത്. കെഎംസിസി സംസ്‌ഥാന ഭാരവാഹികളായ അസൈനാർ കളത്തിങ്ങൽ മുഖ്യ രക്ഷാധികാരിയും എസ്വി ജലീൽ ചെയർമാനുമായ സഹായ കമ്മിറ്റിയുടെ കൺവീനർ മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് സലാം മമ്പാട്ടു മൂലയും ട്രഷറർ ഷംസുദ്ദീൻ വളാഞ്ചേരിയുമാണ്. ആലിയ ഹമീദ് ഹാജി, സി.കെ. അബ്ദുറഹ്മാൻ, കുട്ടൂസ മുണ്ടേരി, ഹബീബ് റഹ്മാൻ, പി.വി. സിദ്ദീഖ്, ഗഫൂർ കൈപ്പമംഗലം, ടി.പി. മുഹമ്മദലി എന്നിവർ രക്ഷാധികാരികളുമാണ്.

അസൈനാർ കളത്തിങ്ങൽ അധ്യക്ഷത വഹിച്ച് ചടങ്ങിൽ ശിഹാബ് നിലമ്പൂർ, മാനു തുവ്വൂർ, മുസ്തഫ ഹൂറ, എ.പി. ഫൈസൽ വില്ല്യാപ്പള്ളി, നാസർ ഹാജി, അന്തുമാൻ, മുസ്തഫ പുറത്തൂർ, റഫീഖ് തോട്ടക്കര, ശറഫുദ്ദീൻ മാരായ മംഗലം, റഫീഖ് കാസർഗോഡ്, മുസ്തഫ കാഞ്ഞങ്ങാട്, സൂപ്പി ജീലാനി, അഹ്മദ് കണ്ണൂർ, തുടങ്ങി കെഎംസിസി ബഹറിൻ ഭാരവാഹികളും സംസ്‌ഥാന ജില്ലാ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. സമിതി കൺവീനർ സലാം മമ്പാട്ടുമൂല, ജോ.കൺവീനർ റിയാസ് വെള്ളച്ചാൽ എന്നിവർ പ്രസംഗിച്ചു.

വിവരങ്ങൾക്ക്: സലാം മമ്പാട്ടു മൂല 0097335576164, ഷംസുദ്ദീൻ വളാഞ്ചേരി 0097339688104.