സ്വിറ്റ്സർലൻഡിൽ സീറോ മലബാർ സഭാ ദിനം സെപ്റ്റംബർ 25ന്
Friday, September 23, 2016 6:18 AM IST
സൂറിച്ച്: സ്വിറ്റ്സർലൻഡിലെ സീറോ മലബാർ സഭാംഗങ്ങൾ സെപ്റ്റംബർ 25 (ഞായർ) സഭാദിനമായി ആചരിക്കുന്നു. സൂറിച്ചിലെ സെന്റ് തെരേസ ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് മൂന്നിനാണ് ആഘോഷ പരിപാടികൾ.

ചടങ്ങിൽ വിവാഹജീവിതത്തിന്റെ 25–ാമത് വാർഷികം ആഘോഷിക്കുന്ന ദമ്പതിമാരെ ആദരിക്കുകയും ഈ വർഷം സൈ്‌ഥര്യലേപനവും ആദ്യ കുർബാനയും സ്വീകരിച്ച കുട്ടികളെ അനുമോദിക്കുന്നതുമാണ്.

ആഘോഷമായ ദിവ്യബലിയോടെ ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ വിവിധ കലാപരിപാടികൾ, സ്നേഹ വിരുന്ന് എന്നിവ നടക്കും. ആഘോഷങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഫാ. തോമസ് പ്ലാപ്പള്ളിൽ, ബേബി വട്ടപ്പലം, അഗസ്റ്റിൻ മാളിയേക്കൽ, സ്റ്റീഫൻ വലിയനിലം, ജയിംസ് ചിറപ്പുറത്ത് എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ