അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ ഈദ്–ഓണം ആഘോഷിച്ചു
Friday, September 23, 2016 6:33 AM IST
അബുദാബി: അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഈദ്–ഓണം ആഘോഷിച്ചു. കണ്ണൂർ ഷെരീഫ് നയിച്ച ഈണം – 2016 എന്ന പരിപാടിയോടെ ആരംഭിച്ച ആഘോഷപരിപാടികൾ അഞ്ചു ദിവസം നീണ്ടുനിന്നു. തുടർന്നുള്ള ദിവസങ്ങളിൽ ഐഎസ്സി കലാകാരന്മാർ അണിനിരന്ന് കുഞ്ഞി നീലേശ്വരം സംവിധാനം നിർവഹിച്ച് ഈദ് നിലാവിൽ പൊന്നോണം എന്ന കലാവിരുന്നും അമ്പതോളം കലാകാരികൾ അണിനിരന്ന മാസ് തിരുവാതിരയും ഐഎസ്സി മേംബേഴ്സ് പാകം ചെയ്ത ഓണസദ്യയും കായിക മത്സരങ്ങളും ആഘോഷത്തിന്റെ ഭാഗമായിരുന്നു.

പ്രശസ്ത കവി മുരുകൻ കാട്ടാക്കട അഥിതിയായ ആഷോഷങ്ങൾക്ക് ഐഎസ്സി പ്രസിഡന്റ് നരേഷ് സൂരി, ജനറൽ സെക്രട്ടറി റസൽ മുഹമ്മദ് സാലി, കലാവിഭാഗം സെക്രട്ടറി നൗഷാദ് വളാഞ്ചേരി, കായിക വിഭാഗം സെക്രട്ടറി ജുനൈദ്, മുൻ സാരഥികളായ അഷ്റഫ് പള്ളക്കണ്ടം. അജയകുമാർ, കെ.വി. ഈസ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള