നോർവേയിൽ പർദ മാറ്റാൻ വിസമ്മതിച്ച നഴ്സിന് ജോലി നിഷേധിച്ചു
Friday, September 23, 2016 8:10 AM IST
ഓസ്ലോ: പർദയണിയുന്ന സ്ത്രീകൾക്കെതിരായ തൊഴിൽ വിവേചനത്തിന്റെ കഥകളിൽ നോർവേയിൽനിന്ന് ഒരേട് കൂടി.

പർദയില്ലാതെ വന്നാൽ മാത്രമേ ജോലി ചെയ്യാൻ അനുവദിക്കൂ എന്ന് പുതിയ റിക്രൂട്ടായ നഴ്സിനോട് ആശുപത്രി അധികൃതർ നിർദേശിച്ചതാണ് പുതിയ വിവാദം. പരാതിക്കാരി സ്വന്തം പേരുവിവരങ്ങൾ പരസ്യമാക്കാൻ ആഗ്രഹിക്കുന്നില്ല.

ഓസ്ലോ മുനിസിപ്പാലിറ്റിയാണ് ഇവരെ ജോലിക്കെടുത്തത്. പിന്നാലെ, പർദയില്ലാതെ ചെന്നാലേ ജോലിയിൽ പ്രവേശിക്കാൻ സാധിക്കൂ എന്ന് എസ്എംഎസ് ലഭിക്കുകയായിരുന്നു.

കഴിഞ്ഞ ജനുവരിയിലാണ് സംഭവം. തൊഴിൽ വിവേചനം വർധിച്ചു വരുന്നതിനാലാണ് ഇപ്പോഴെങ്കിലും പരാതി നൽകാൻ തയാറായതെന്ന് യുവതി.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ