കാറില്ലാ ദിനത്തിൽ ട്രാഫിക് ജാമിൽ കുടുങ്ങി മാഡ്രിഡ്
Friday, September 23, 2016 8:10 AM IST
മാഡ്രിഡ്: മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സ്പെയ്നിലെ മാഡ്രിഡ് നഗരത്തിൽ പ്രഖ്യാപിച്ച കാർ ഫ്രീ ഡേ ഊരാക്കുടുക്കായി.

നഗരത്തിനുള്ളിൽ പ്രവേശനം നിഷേധിക്കപ്പെട്ട കാറുകൾ ഇട റോഡുകളിൽ തിങ്ങി നിറഞ്ഞതോടെ ആർക്കും മുന്നോട്ടു പോകാൻ കഴിയാത്ത വിധത്തിൽ ട്രാഫിക് കുരുക്ക് മുറുകി. പലയിടങ്ങളിലും കാൽനട യാത്രക്കാർക്കു പോലും സഞ്ചരിക്കാൻ കഴിയാത്ത അവസ്‌ഥയായിരുന്നു.

രാവിലത്തെ തിരക്കേറിയ സമയത്ത് ട്രാഫിക് ബ്ലോക്ക് 89 ശമതാനം വർധിച്ചെന്നാണ് കണക്കാക്കുന്നത്. ബാഴ്സലോണയിലും സരഗോസയിലും അവസ്‌ഥ ഏറെക്കുറെ സമാനമായിരുന്നു.

അതേസമയം, ബാഴ്സലോണയിൽ നിരത്തിലിറങ്ങിയ കാറുകളുടെ എണ്ണത്തിൽ 4.3 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി, അതായത് തൊണ്ണൂറായിരം എണ്ണം.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ