സിഎംഎ വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരം സമ്മാനിച്ചു
Friday, September 23, 2016 8:12 AM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ ഹൈസ്കൂൾ പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയിരിക്കുന്ന വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരം സമ്മാനിച്ചു.

ഷിക്കാഗോ മലയാളി അസോസിയേഷൻ താഫ്റ്റ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ഓണാഘോഷങ്ങളോടനുബന്ധിച്ചു നടന്ന ചടങ്ങിൽ കൃപാ മറിയം പൂഴിക്കുന്നേലിനും ടെറിൽ വള്ളിക്കളത്തിനും മലയാള ചലച്ചിത്രതാരം റീബാ മോനിക്കാ ജോൺ പുരസ്കാരം സമ്മാനിച്ചു.

സാബു നടുവീട്ടിൽ സ്പോൺസർ ചെയ്ത ഉതുപ്പാൻ നടുവീട്ടിൽ മെമ്മോറിയൽ സ്കോളർഷിപ്പും, ജേക്കബ് മാത്യു പുറയംപള്ളിൽ സ്പോൺസർ ചെയ്ത സിഎംഎ സ്കോളർഷിപ്പുമാണ് ഇവർക്ക് സമ്മാനിച്ചത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം