‘ജീസസ് ക്രൈസ്റ്റ്’ ഭക്‌തിഗാനആൽബം ആശീർവദിച്ചു
Saturday, September 24, 2016 2:46 AM IST
ചക്കുപുരക്കൽ ക്രീയേഷൻസ് സമർപ്പിക്കുന്ന JESUS CHRIST എന്ന ക്രിസ്ത്യൻ ഡിവോഷണൽ മ്യൂസിക് ആൽബം മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് കർദിനാൾ ആലഞ്ചേരി ആശീർവദിച്ചു.

ചക്കുപുരക്കൽ കുടുംബങ്ങളുടെ പേരിൽ ഗായകൻ ജോണി ചക്കുപുരക്കൽ, മാതാപിതാക്കളുടെയും, സഹോദരങ്ങളുടെയും സ്നേഹസ്മരണയ്ക്കായി സമർപ്പിച്ചതാണ് ഈ ആൽബം. ചക്കുപുരക്കൽ കുടുംബാംഗമായ വൽസ തെക്കനിയിൽ രചന നിർവഹിച്ച് പ്രസിദ്ധ സംഗീത സംവിധായകനും ഗായകനുമായ ജെ.എം. രാജു ഈണം പകർന്ന ഈ സ്നേഹ ഗീതങ്ങൾ ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ്, ശ്വേത, കെസ്റ്റർ , ലത, ആലാപ് രാജു , ജോണി ചക്കുപുരക്കൽ, ലിജേഷ് കുമാർ, ലൈസി, മണിക്കുട്ടി, ജെ.എം. രാജു എന്നിവരാണ്. ഈ ആൽബത്തിന്റെ കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക. ജോണി ചക്കുപുരക്കൽ, ഇമെയിൽ: j [email protected], ഫോൺ: 04842215756, മൊബൈൽ : 8129948884.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം