എഫ്സിസി ടെക്സസ് ഓപ്പൺ കപ്പ് സോക്കർ ടൂർണമെന്റ് ഒക്ടോബർ 14 മുതൽ
Saturday, September 24, 2016 2:48 AM IST
ഡാളസ്: ഡാളസിലെ പ്രമുഖ മലയാളി സോക്കർ ക്ലബായ എഫ്സി കരോൾട്ടന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമതു ടെക്സാസ് ഓപ്പൺ കപ്പ് സോക്കർ ടൂർണമെന്റിനു ഒക്ടോബർ 14–നു വെള്ളിയാഴ്ച ഡാളസിൽ തുടങ്ങും. ഗാർലാന്റിലുള്ള കേരളാ അസോസിയേഷൻ സോക്കർ ഫീൽഡിലാണ് j (3821 Broadway Blvd, Garland, TX 75043) മത്സരങ്ങൾ. വെള്ളി, ശനി ദിവസങ്ങളിൽ ലീഗ് റൗണ്ടുകളും ഒക്ടോബർ 14 ഞായാറാഴ്ച ക്വർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളും നടക്കും.

ഡാളസ് ഫോർട്ട്വർത്തിലെ പ്രവാസി ഫുട്ബോൾ പ്രേമികൾ കരോൾട്ടൻ കേന്ദ്രമാക്കി 2010ൽ ആരംഭിച്ച ക്ലബാണ് എഫ്സി കരോൾട്ടൻ. പ്രദീപ് ഫിലിപ്പ് (പ്രസിഡന്റ്), നവീൻ വിപിൻ (ട്രഷറർ), മനോജ് പൗലോസ്, ലിനോയ് ജോയ് (ടീം കോച്ചസ്) തുടങ്ങിയവർ നേതൃത്വം നൽകുന്നു.

ന്യൂയോർക്ക്, ഫിലാഡൽഫിയ, അർക്കൻസാസ്, ഓസ്ടിൻ, ഹൂസ്റ്റൺ, ഒക്കലഹോമ സിറ്റി, ഡാളസ് തുടങ്ങി നഗരങ്ങളിൽ നിന്നായി പന്ത്രണ്ടു പ്രമുഖ ടീമുകളാണ് ഇത്തവണ ടൂർണമെന്റിൽ മാറ്റുരക്കുന്നത്.

ജോജോ കാർ റിപ്പയർ (ഗ്രാന്റ് സ്പോൺസർ), എക്സ്പ്രസ് ഫാർമസി കരോൾട്ടൻ (ഗോൾഡ് സ്പോൺസർ), ട്രാൻസ് അമേരിക്ക, സ്പെക്ട്രം ഫൈനാൻഷ്യൽസ്, കേരളാ കിച്ചൺ തുടങ്ങി നിരവധി സ്പോൺസർമാരുടെയും കായിക പ്രേമികളുടെയും സഹകരണവും ടൂർണമെന്റിനുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: പ്രദീപ് ഫിലിപ്പ് 214 532 3665, നവീൻ വിപിൻ 817 896 9058, ജിബി ജോൺ 214 287 5579, സഞ്ജു നൈനാൻ 214 673 7259, വിനോദ് ചാക്കോ 972 897 1069 , വറുഗീസ് തോമസ് (ജോസ്) 214 784 1154 (ടൂർണമെന്റ് കോർഡിനേറ്റേഴ്സ്).

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ