കെയ്ൻസിൽ വർണാഭമായ ഓണാഘോഷം
Saturday, September 24, 2016 6:11 AM IST
കെയ്ൻസ്: ഓസ്ട്രേലിയയിലെ ക്യു എൻസ് ലാൻഡ് സംസ്‌ഥാനത്തിലെ കെയിൻസ് നഗരത്തിൽ കെയ്ൻസ് കേരള കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വർണാഭമായ ഓണാഘോഷം സെപ്റ്റംബർ 17ന് വൈകുന്നേരം നാലുമുതൽ രാത്രി ഒമ്പതു വരെ പരാമറ്റ സെന്റ് ജോസഫ് സ്കൂൾ ഹാളിൽ ആഘോഷിച്ചു. റോബ് പെയ്ൻ എംപി മുഖ്യാഥിതിയായിരുന്നു.

അത്തപ്പൂക്കളവും വിവിധ കലാകായിക മത്സരങ്ങളും രസകരവും ആവേശപൂർണവുമായി. വടംവലിയും ഓണാഘോഷത്തിനു മാറ്റുകൂട്ടി. പുലികളി, മഹാബലി തമ്പുരാന്റെ വരവേൽപ്പ്, തിരുവാതിര, ഓണപ്പാട്ട് എന്നിവയ്ക്കു ശേഷം വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു. മലയാളികളെ കൂടാതെ ഇന്ത്യ വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുള്ളവരും നിരവധി ഓസ്ട്രേലിയക്കാരും പങ്കെടുത്തു.

സികെസിസി പ്രസിഡന്റ് ബിജി ജനറൽ സെക്രട്ടറി പ്രിൻസ് കൾച്ചറൽ പ്രോഗ്രാം കോ–ഓർഡിനേറ്റർ സുരേഷ് നമ്പൂതിരയത്, വനിത വിഭാഗം പ്രതിനിധികളായ ജിഷ, ബിബി ഹാരിസ്, സജീന വിവിധ കമ്മിറ്റി മെമ്പർമാർ എന്നിവർ ഓണാഘോഷത്തിനു നേതൃത്വം നൽകി.