ലഫ്കിൻ മലയാളി സമൂഹം ഓണം ആഘോഷിച്ചു
Saturday, September 24, 2016 6:54 AM IST
ലഫ്കിൻ: ലഫ്കിൻ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം ലഫ്കിൻ സെന്റ് ആൻഡ്രൂസ് കത്തോലിക്കാ ദേവാലയ ഹാളിൽ സെപ്റ്റംബർ 17ന് വിവിധ പരിപാടികളോടെ ആഘോഷിച്ചു.

ലഫ്കിൻ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ. വർഗീസ് തോമസ് ആമുഖ സന്ദേശം നൽകി. സെന്റ് ആൻഡ്രൂസ് കത്തോലിക്ക ഇടവക വികാരി ഫാ. ജോസ് കണ്ണമ്പുഴ ഓണസന്ദേശം നൽകി. അസോസിയേഷൻ പ്രസിഡന്റ് അലക്സാണ്ടർ കോശി പ്രസംഗിച്ചു.

തുടർന്നു ആഘോഷത്തിന്റെ ഭാഗമായി ഓണപൂക്കളം, വൈവിധ്യമാർന്ന കലാപരിപാടികൾ, ഓണസദ്യ തുടങ്ങിയവ ആഘോഷ പരിപാടികൾക്കു മാറ്റു കൂട്ടി. സെക്രട്ടറി ജോയി തോമസ്, പ്രോഗ്രാം കോഓർഡിനേറ്റർ ഡാനിയേൽ വർഗീസ്, കമ്മിറ്റി അംഗങ്ങളായ ഏബ്രഹാം കോശി, തോമസ് ഇ. തോമസ്, പ്രകാശ് ജോർജ്, പ്രമോദ് ജോർജ്, ലിസി മാത്യു, ലില്ലി ജോൺ, എബി വർഗീസ് തുടങ്ങിയവർ ആഘോഷങ്ങൾക്കു നേതൃത്വം നൽകി.

റിപ്പോർട്ട്: ജീമോൻ റാന്നി