പ്രഥമ ക്നാനായ തിരുനാളിന് സെപ്റ്റംബർ 25ന് തുടക്കം കുറിക്കും
Saturday, September 24, 2016 6:55 AM IST
മാഞ്ചസ്റ്റർ: ലോകമെങ്ങുമുള്ള ക്നാനായ കത്തോലിക്കർ ഉറ്റുനോക്കുന്ന യൂറോപ്പിലെ പ്രഥമ ക്നാനായ ചാപ്ലെയൻസിയിലെ പ്രഥമ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാളിന് സെപ്റ്റംബർ 25ന് (ഞായർ) തുടക്കമാകും.

ഉച്ചകഴിഞ്ഞ് 2.30ന് വിഥിൻഷോയിലെ സെന്റ് എലിസബത്ത് ചർച്ചിൽ കന്യാമറിയത്തിന്റെ തിരുസ്വരൂപ പ്രതിഷ്ഠക്കും പ്രസുദേന്തി വാഴ്ചക്കും ആഘോഷമായ ദിവ്യബലിക്കും ഫാ. സജി മലയിൽ പുത്തൻപുര കാർമികത്വം വഹിക്കും. വൈകുന്നേരം നാലിന് കൂടാരയോഗത്തിന്റെ അടിസ്‌ഥാനത്തിൽ കായികമേളയും സമ്മാനദാനവും നടക്കും.

തിരുനാളിലും അനുബന്ധ ചടങ്ങുകളിലും പങ്കെടുത്ത് പരിശുദ്ധ കന്യാമറിയത്തിന്റെ അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളേയും ചാപ്ലിൻ ഫാ. സജി മലയിൽ പുത്തൻപുര സ്വാഗതം ചെയ്തു.

റിപ്പോർട്ട്: സഖറിയ പുത്തൻകളം