അഭയാർഥി നയം ജർമനിക്ക് ഈ വർഷം നഷ്‌ടപ്പെടുന്നത് 17 ബില്യൻ
Saturday, September 24, 2016 8:11 AM IST
ബർലിൻ: ചാൻസലർ ആംഗല മെർക്കലിന്റെ അഭയാർഥി നയം കാരണം ജർമനിക്ക് പതിനേഴു ബില്യൻ പൗണ്ട് വരുമെന്ന് സാമ്പത്തിക വിദഗ്ധർ. അഭയാർഥികൾക്കായി ഈ വർഷം മാത്രം സർക്കാർ ചെലവാക്കുന്ന തുകയാണിത്.

ഈ വർഷം ഇതുവരെ എട്ടു ബില്യൻ ചെലവഴിച്ചു കഴിഞ്ഞതായും കണക്കാക്കുന്നു. ഹൗസിംഗ്, ഹെൽത്ത്കെയർ ബെനിഫിറ്റ് ഇനങ്ങളിലാണ് അഭയാർഥികൾക്കായി അധികം തുകയും ചെലവാകുന്നത്.

അഭയാർഥി പ്രവാഹം കാരണം ജർമൻ പോലീസിനും കൂടുതൽ ആളുകളെ റിക്രൂട്ട് ചെയ്യേണ്ടി വരുന്നു. ചെലവും കൂടുന്നുണ്ട്.

അതേസമയം, ചെലവാകുന്ന തുകയല്ലാതെ, അഭയാർഥികളിലൂടെ രാജ്യത്തിനു ലഭ്യമാകുന്ന പ്രയോജനങ്ങൾ ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ