അഭയാർഥികളുടെ ദുരിതപർവം ബോൺ മ്യൂസിയത്തിൽ പ്രദർശനത്തിന്
Saturday, September 24, 2016 8:12 AM IST
ബർലിൻ: അഭയാർഥികൾ നേരിടുന്ന ദുരിതം വരച്ചുകാട്ടുന്ന പ്രദർശനം ബോൺ
മ്യൂസിയത്തിൽ. മനുഷ്യക്കടത്തുകാരുടെ കാറും, കടൽ കടക്കാൻ ഉപയോഗിക്കുന്ന ഡിങ്കിയും ജീവൻ രക്ഷിക്കാൻ പലപ്പോഴും ഉപകരിക്കാത്ത ലൈഫ് ജാക്കറ്റുമെല്ലാം ഇതിൽപ്പെടുന്നു.

അഭയാർഥി ദുരിതത്തിന്റെ പ്രതീകം തന്നെയായി മാറിയ ഐലാൻ കുർദിയുടെ ചിത്രം മ്യൂറൽ രീതിയിൽ വരച്ച് പ്രദർശിപ്പിക്കും. ഇതു വരച്ചതും ഒരു സിറിയൻ അഭയാർഥി തന്നെയാണ്.

വിവിധ മേഖലകളിൽനിന്ന് പ്രദർശനത്തിനുള്ള വസ്തുക്കൾ മ്യൂസിയം അധികൃതർ ശേഖരിച്ചുവരുന്നു. ഒരു അഭയാർഥി കുടുംബം കടൽ കടക്കുമ്പോൾ ഉപയോഗിച്ച വസ്ത്രങ്ങൾ നൽകിക്കഴിഞ്ഞു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ