ശ്രീനാരായണ ഗുരു സമാധിദിനാചരണം
Saturday, September 24, 2016 8:49 AM IST
ബംഗളൂരു: ശ്രീനാരായണഗുരു ധർമപ്രേരണ ചാരിറ്റബിൾ ട്രസ്റ്റ് കർണാടകയുടെ ആഭിമുഖ്യത്തിൽ എൺപത്തിയൊമ്പതാമത് ശ്രീനാരായണ ഗുരുദേവ മഹാസമാധിദിനം ആചരിച്ചു. മത്തിക്കരെ എസ്ബിഎം കോളനിയിലെ സെവൻത് ക്രോസ് നമ്പർ 58 ഭരാഗ’ത്തിൽ രാവിലെ 9.30 മുതൽ ഉപവാസപ്രാർഥനയോടെ ചടങ്ങുകൾ ആചരിച്ചു. ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ഗുരുമഹാഭാഗവത പാരായണം, ഗുരുകൃതികളുടെ ആലാപനം, സമൂഹപ്രാർഥന, പ്രണവ ധ്യാനോപാസന, പി.ആർ. ഹരിദാസിന്റെയും കെ. വിജയന്റെയും ഗുരുധർമ ചർച്ചാക്ലാസ്, സമാധിപൂജ തുടങ്ങിയ കാര്യക്രമങ്ങളും നടന്നു. വൈകുന്നേരം നാലിന് വ്രതമോചനത്തിനായി തയാറാക്കിയ ലഘുഭക്ഷണത്തോടെ ചടങ്ങുകൾ സമാപിച്ചു. ചടങ്ങുകൾക്ക് സെക്രട്ടറി പി.എ. കുമാരൻ നേതൃത്വം നല്കി.