അനധികൃതമായി വിസക്കച്ചവടം: കുവൈത്തിൽ വ്യാജ കമ്പനികളെ പിടികൂടി
Sunday, September 25, 2016 1:07 AM IST
കുവൈത്ത് : അനധികൃതമായി വിസക്കച്ചവടം നടത്തിയ വ്യാജ കമ്പനികളെ പിടികൂടി. ഇല്ലാത്ത അവസരങ്ങൾ കാണിച്ച് റിക്രൂട്ട്മെൻറ് നടത്തി നാനൂറിലേറെ വിസകൾ 16 വ്യാജ കമ്പനികൾ സ്വന്തമാക്കിയതായി കണ്ടത്തെിയിട്ടുണ്ട്.റിക്രൂട്ട്മെൻറിനായി മാത്രം തട്ടിക്കൂട്ടിയ കമ്പനികളിൽ റെസിഡൻഷ്യൽകാര്യ ഇന്റലിജൻസ് വിഭാഗം കഴിഞ്ഞ ദിവസം റെയ്ഡ് നടത്തുകയായിരുന്നു. വിസക്കച്ചവടം നടത്തിയ 606 കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞമാസം ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു.

രാജ്യത്ത് വിസക്കച്ചവടവും അതുവഴിയുള്ള മനുഷ്യക്കടത്തും പൂർണമായി ഇല്ലാതാക്കുന്നതിെൻറ ഭാഗമായി നിയമലംഘനങ്ങളിലേർപ്പെടുന്ന തൊഴിലുടമകൾക്ക് കടുത്ത ശിക്ഷ നൽകുന്നതിനുള്ള തൊഴിൽ നിയമ ഭേദഗതി പാർലമെൻറിെൻറ പരിഗണനയിലുണ്ട്. 010ലെ തൊഴിൽ നിയമത്തിൽ വിസക്കച്ചവടം നിയന്ത്രിക്കുന്നതിെൻറ ഭാഗമായുള്ള വകുപ്പുകളിൽ സമൂലമായ ഭേദഗതി വരുത്തിയാണ് പുതിയ നിയമനിർമാണം നടത്താൻ സർക്കാർ ആലോചിക്കുന്നത്. രാജ്യത്തെ തൊഴിൽ നിയമത്തിലെ പഴുതുകളുപയോഗിച്ച് വിസക്കച്ചവടവും മനുഷ്യക്കടത്തും വർധിക്കുന്നതായ പരാതികൾ ഏറിയതോടെയാണ് സർക്കാർ ഭേദഗതിക്ക് നീക്കം തുടങ്ങിയത്.

റിപ്പോർട്ട്: സലിം കോട്ടയിൽ