ടോണ്ടന്നിൽ നവജാത ശിശു മരിച്ചു
Monday, September 26, 2016 3:55 AM IST
ലണ്ടൻ: സോമർസെറ്റിലെ ടോണ്ടനിൽ സ്‌ഥിരതാമസമാക്കിയ കണ്ണൂർ ചുങ്കക്കുന്ന് പൂതനപ്പാറയിൽ ഷിജോ–ഷൈനി ദമ്പതികളുടെ മൂന്നാഴ്ച പ്രായമായ നവജാത ശിശു (ജോവന്ന) മരിച്ചു. സംസ്കാരം പിന്നീട്.

സഹോദരങ്ങൾ: ജോസിയ, ജെറമിയ, ജെൻസൺ.

ഗർഭാവവസ്‌ഥയിൽ തന്നെ ഹൃദയസംബന്ധമായ അസുഖം ഉണ്ടായിരുന്നുവെങ്കിലും ജനനശേഷം പാലിയേറ്റീവ് കെയർ തുടർന്നു പോരുകയായിരുന്നു. സംസ്കാരചടങ്ങുകൾ ടൗൺടോണിൽ നടക്കും.

റിപ്പോർട്ട്: അനീഷ് ജോൺ