പ്രഥമ ക്നാനായ തിരുനാളിനു തുടക്കമായി
Monday, September 26, 2016 3:56 AM IST
മാഞ്ചസ്റ്റർ: മാഞ്ചസ്റ്ററിലെ പ്രഥമ ക്നാനായ തിരുനാളിന് സെന്റ് എലിസബത്ത് കാത്തലിക് ദേവാലയത്തിൽ തുടക്കമായി.

ഭക്‌തിസാന്ദ്രമായ ദിവ്യബലിക്ക് ഫാ. സജി മലയിൽ പുത്തൻപുര കാർമികത്വം വഹിച്ചു. തുർന്നു പരിശുദ്ധ കന്യാമറിയത്തിന്റെ തിരുസ്വരൂപ പ്രതിഷ്ഠയും പൊൻ–വെള്ളി കുരിശുകളും മുത്തുക്കുടകളും മാതാവിന്റെ നേർച്ച കിരീടവും ആശിർവദിച്ചു. തിരുക്കർമങ്ങൾക്കുശേഷം വിവിധ കൂടാരയോഗ അടിസ്‌ഥാനത്തിൽ കായികമേളയും സമ്മാനദാനവും നടന്നു. ഒക്ടോബർ ഒന്നിനാണ് പ്രധാന തിരുനാൾ.

റിപ്പോർട്ട്: സഖറിയ പുത്തൻകളം