കൊല്ലം സ്വദേശി ഹൃദയാഘാതംമൂലം നിര്യാതനായി
Monday, September 26, 2016 3:59 AM IST
റിയാദ് : കൊല്ലം പുത്തൂർ മൈലോംകുളം ഒരിഞ്ഞിലിൽ ജോൺസൺ ജോർജുകുട്ടി (46) ഹൃദയാഘാതത്തെതുടർന്നു നിര്യാതനായി.

കഴിഞ്ഞ പതിനെട്ടു വർഷമായി റിയാദ് അലുമിനിയം കമ്പനിയിൽ ഫോർമാനായി ജോലിചെയ്തുവരികയായിരുന്നു. കഴിഞ്ഞ ദിവസം ജോലിസ്‌ഥലത്ത് നെഞ്ചുവേദന അനുഭവപ്പെട്ടത്തിനെത്തുടർന്ന് ഒബൈദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയക്കു വിധേയമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒബൈദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോവുന്ന പ്രവർത്തനങ്ങൾക്കു കേളികലാസാംസ്കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗം നടപടികൾ സ്വീകരിച്ചു വരുന്നു.

ഭാര്യ: മിനി. മകൾ: മറീന.