ബ്രിസ്റ്റോൾ മലയാളികളെ ആവേശത്തിലാഴ്ത്തി ബ്രിസ്കയുടെ ഓണാഘോഷം
Monday, September 26, 2016 4:01 AM IST
ലണ്ടൻ: ബ്രിസ്റ്റോൾ മലയാളികളെ ആവേശത്തിലാഴ്ത്തി ബ്രിസ്ക ഗ്രീൻവേ കമ്യൂണിറ്റി സെന്ററിൽ ഓണം ആഘോഷിച്ചു.

ഉച്ചയ്ക്ക് 12 മുതൽ ആരംഭിച്ച ഓണസദ്യയിൽ ആയിരത്തോളം പേർ പങ്കെടുത്തു. സുദർശനൻനായരും കുടുംബവും പൂക്കളം ഒരുക്കി. ആവേശകരമായ വടംവലി മത്സരത്തിൽ കരുത്തരായ അഞ്ഞൂറാനും മക്കളും ചാമ്പ്യന്മാരായി. രണ്ടാം സ്‌ഥാനം യുബിഎംഎ ടീം നേടി. വനിതകളുടെ വിഭാഗത്തിൽ സ്നേഹ ടീം ചാമ്പന്മാരായി. ആസ്കിനാണ് രണ്ടാം സ്‌ഥാനം. വൈകുന്നേരം ആറിന് ആരംഭിച്ച കൾചറൽ പരിപാടിയിൽ 44 ഓളം കലാകാരന്മാർ അണിനിരന്ന ഓപ്പണിംഗ് ഡാൻസ് ശ്രദ്ധേയമായി.

തുടർന്നു വാദ്യമേളങ്ങളുടേയും താലപൊലിയേന്തിയ സുന്ദരിമാരുടേയും അകമ്പടിയോടെ മാവേലിയെ വേദിയിലേക്ക് ആനയിച്ചു. എ ലെവൽ പരീക്ഷയ്ക്ക് ഉയർന്ന മാർക്കു വാങ്ങിയ ജാക്വലിൻ വർഗീസും ജിസിഎസ്സിക്ക് ഉയർന്ന മാർക്കു നേടിയ ഡേവിഡ് ജോൺ, എബിൻ സജി വർഗീസ് എന്നിവർക്ക് സമ്മാനങ്ങൾ നൽകി ആദരിച്ചു. ഉയർന്ന മാർക്കു നേടിയ കുട്ടികളും മാവേലിയും ചേർന്ന് ഓണാഘോഷത്തിന് തിരിതെളിയിച്ച് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

തുടർന്ന് ബ്രിസ്ക ഡാൻസ് ഓഫ് സ്കൂൾ കുട്ടികളുടെ നേതൃത്വത്തിൽ നൃത്തങ്ങളും യുബിഎംഎ സ്കൂൾ കുട്ടികൾ അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസും കുച്ചിപ്പുടിയും ആസ്കിന്റെ നേതൃത്വത്തിൽ നടന്ന മൈമും നൃത്തവും തിരുവാതികളിയും ആഘോഷത്തിന്റെ മാറ്റുകൂട്ടി. സ്നേഹ അയൽകൂട്ടത്തിന്റെ നേതൃത്വത്തിൽ ബദരിയ ഗ്രൂപ്പ് നടത്തിയ നൃത്തവും സെന്റ് ജോർജ് കലയിലെ കുട്ടികളുടെ സ്കിറ്റും ബ്രിസ്ക ഡാൻസ് സ്കൂളിലെ കൂട്ടികൾ മൂന്ന് വിഭാഗങ്ങളായി നടത്തിയ നൃത്തവിരുന്നും അരങ്ങേറി. സ്നേഹ അയൽകൂട്ടത്തിന്റെ നേതൃത്വത്തിൽ നടന്ന ഒപ്പനയും മികച്ചതായി.

പൂക്കള മത്സരത്തിൽ സ്നേഹ അയൽക്കൂട്ടം ഒന്നാം സമ്മാനം നേടി. തുടർന്ന് അന്തരിച്ച നടൻ കലാഭവൻ മണിയ്ക്ക് ആദരാജ്‌ഞലികൾ അർപ്പിച്ച് ബ്രിസ്കയുടെ കലാകാരന്മാർ നാടൻ പാട്ടുകൾ അവതരിപ്പിച്ചു.

തുടർന്ന് കായിക മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ആസ്കിന്റെ കാവടിയും സ്നേഹ അയൽക്കൂട്ടത്തിന്റെ ഡാൻസും വ്യത്യസ്തത പുലർത്തി.

ബ്രിസ്ക വൈസ് പ്രസിഡന്റ്, പ്രസിഡന്റ് തോമസ് ജോസഫ്, ട്രഷറർ റെജി മണിക്കുളം എന്നിവർ പ്രസംഗിച്ചു. ഷാജി സ്കറിയ, റിജി മണികുളം, നൈസൺ ജേക്കബ്, അനിൽമാത്യു, നിതിൻ സെബാസ്റ്റ്യൻ, വിനോദ് ജോൺസൺ, ബിജു ജോസഫ്, സാജൻ സെബാസ്റ്റ്യൻ, ജെയിംസ് ജേക്കബ്, സുദർശനൻ നായർ, അലക്സ് അമ്പാട്ട്, വിനു ജോർജ്, ടോം ലൂക്കോസ്, സന്തോഷ് ജേക്കബ്, ബിനോയി, ജെഗിസൺ, മെജോ ജോയ്, ഷിനോ തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

ഇൻഫിനിറ്റി ഫിനാൻസ് ആയിരുന്നു പരിപാടിയുടെ മുഖ്യസ്പോൺസർമാർ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഷോയി ക്ലെയിംസ്, ട്രിനിറ്റി ഇന്റിരിയേഴ്സ്, ലൂർദ് ട്രാവൽസ്, ഡൊമിനിക് ആൻഡ് കമ്പനി സോളിസിറ്റേഴ്സ്, ബറ്റർ ഫ്രെയിംസ് യുകെ തുടങ്ങിയവരായിരുന്നു മറ്റു സ്പോൺസർമാർ.

റിപ്പോർട്ട്: ജെഗി ജോസഫ്