കിഷൻഗ്ര മലയാളി അസോസിയേഷന്റെ ‘ഓണനിറവ് 2016’ ഒക്ടോബർ രണ്ടിന്
Monday, September 26, 2016 4:04 AM IST
ന്യൂഡൽഹി: കിഷൻഗ്ര മലയാളി അസോസിയേഷന്റെ ഓണനിറവ് 2016 ഒക്ടോബർ രണ്ടിന് (ഞായർ) ആഘോഷിക്കുന്നു. എംസിഡി മൈതാനത്ത് രാവിലെ 11.30 മുതലാണ് മത്സരങ്ങൾ. ലെമൺ സ്പൂൺ മത്സരം, പാവക്കളി, ബൈക്ക് സ്ലോ റൈസ്, ശിങ്കാരിമേളം തുടങ്ങിയവ നടക്കും. വൈകുന്നേരം ആറിനു നടക്കുന്ന പൊതുസമ്മേളനത്തിൽ സമ്മാനദാനം വടംവലി, കോമഡിഷോ എന്നിവ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്