സംസ്കൃതി നജ്മ യൂണിറ്റിന് പുതിയ നേതൃത്വം
Monday, September 26, 2016 4:07 AM IST
ദോഹ: സംസ്കൃതി നജ്മ യൂണിറ്റിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി രവി മണിയൂർ (പ്രസിഡന്റ്), ഓമനക്കുട്ടൻ പരുമല (സെക്രട്ടറി), അശോകൻ കോരപ്പാണ്ടി, കെ. രാജേഷ് (വൈസ് പ്രസിഡന്റുമാർ), ഭരതാനന്ദ്, ഷിനൂപ് (ജോ. സെക്രട്ടറിമാർ) എന്നിവരെയും 19 അംഗ എക്സിക്യൂട്ടീവിനേയും തെരഞ്ഞെടുത്തു.

സമ്മേളനം സംസ്കൃതി കേന്ദ്ര എക്സിക്യുട്ടീവ് അംഗവും മുൻ ജനറൽ സെക്രട്ടറിയുമായ പി.എൻ. ബാബുരാജൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് മുൻ വൈസ് പ്രസിഡന്റ് രവി മണിയൂർ അധ്യക്ഷത വഹിച്ചു. ഭരതാനന്ദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ഓമനക്കുട്ടൻ പരുമല റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്കൃതി ജനറൽ സെക്രട്ടറി കെ.കെ. ശങ്കരൻ, വൈസ് പ്രസിഡന്റ് എം.ടി. മുഹമ്മദാലി, ട്രഷറർ ശിവാനന്ദൻ വൈലൂർ, കേന്ദ്ര എക്സിക്യുട്ടീവ് അംഗങ്ങളായ അഹമ്മദ്കുട്ടി അരളായിൽ, ഇ.എം. സുധീർ, സരുൺ മാണി വയനാട്, ഷംസീർ അരിക്കുളം, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം റിയു റോയ് എന്നിവർ സംസാരിച്ചു. ഗൾഫ് അമേച്വർ നാടക മത്സരത്തിൽ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട ദർശന രാജേഷ്, കവി മോഹൻ തുറവൂർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.