മാസ്ക് അപ്സ്റ്റേറ്റ് ഓണം ആഘോഷിച്ചു
Monday, September 26, 2016 4:17 AM IST
സൗത്ത് കരോളിന: മലയാളി അസോസിയേഷൻ ഓഫ് സൗത്ത് കരോളിന (മാസ്ക്) അപ്സ്റ്റേറ്റ് സെപ്റ്റംബർ 24ന് ഗ്രീൻവിൽ വേദിക് സെന്ററിൽ ഓണം ആഘോഷിച്ചു.

മാവേലി ഘോഷയാത്ര, തിരുവാതിരകളി, കോലടി, ഡാൻസ്, ഭരതനാട്യം, സ്കിറ്റ്, മിമിക്രി, സിംഗിൾ ആൻഡ് ഗ്രൂപ്പ് ഡാൻസ്, ഓണസദ്യ തുടങ്ങിയവ ആഘോഷങ്ങളുടെ ഭാഗമായിരുന്നു. മാസ്ക് മുൻ പ്രസിഡന്റ് സേതു നായർ മാവേലിയായി വേഷമിട്ടു. അസോസിയേഷൻ പ്രസിഡന്റ് സുധീഷ് തോമസ്, അനീഷ് രാജേന്ദ്രൻ, ജോൺ മാത്യു, സുമൻ വർഗീസ് എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.