ഓണാഘോഷം
Monday, September 26, 2016 4:46 AM IST
ബംഗളൂരു: കോറമംഗല മേരിമാതാ ഇടവകയിൽ ഓണാഘോഷ പരിപാടികൾ 18ന് സംഘടിപ്പിച്ചു. ഇടവക വികാരി റവ.ഡോ. സെബാസ്റ്റ്യൻ മുല്ലൂപ്പറമ്പിൽ, സഹവികാരി റവ.ഡോ. തോമസ് പാറയിൽ എന്നിവരുടെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിക്കു ശേഷം വിവിധ കലാപരിപാടികൾ അരങ്ങേറി. ഓണസദ്യയോടെ ആഘോഷങ്ങൾ സമാപിച്ചു.

ബംഗളൂരു: സുവർണകർണാടക കേരളസമാജം കൈക്കൊണ്ട്ര ഹള്ളി– ബെല്ലന്ദുർ സോണിന്റെ ഓണാഘോഷം ഒക്ടോബർ 23ന് കർമലാരാം ഐവി പാർക്കിൽ നടക്കും. പിന്നണി ഗായകൻ വിധു പ്രതാപ് മുഖ്യാതിഥിയായിരിക്കും. കേരളത്തിലെയും കർണാടകയി ലെയും രാഷ്ര്‌ടീയ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. ആഘോഷ ത്തി ന്റെ ഭാഗമായി വിധു പ്രതാപിന്റെ നേതൃത്വത്തിൽ സംഗീതപരിപാടിയും അത്തപ്പൂക്കള മത്സരം, ഓണസദ്യ, സമാജം അംഗങ്ങളുടെ വിവിധ കലാപരിപാടികൾ എന്നി വയും നടക്കുമെന്ന് സോണൽ ചെയർ മാൻ ടി.വി. അംബരീഷ്, സോണൽ കൺവീനർ കിരൺ ജോസ്. ഓണാഘോഷ കമ്മിറ്റി ചെയർ മാനായി മുരളി എസ്. കമ്മത്തിനെ തെരഞ്ഞെടുത്തു. ഓണസദ്യ കൂപ്പണുകൾ ആവശ്യമുള്ളവർ സോണൽ ചെയർമാൻ സാമുവൽ കുഞ്ഞുമായി ബന്ധപ്പെടുക. ഫോൺ: 9739144292.

ബംഗളൂരു: കസവനഹള്ളി സെന്റ് നോർബർട്ട് ഇടവകയിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. ആഘോഷത്തോടനുബന്ധിച്ച് വാർഡ് തലത്തിൽ പൂക്കളമത്സരവും വടംവലി മത്സരവും ഓണക്കളികളും സംഘടിപ്പിച്ചു. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു. പരിപാടികൾക്ക് വികാരി ഫാ. സുബാഷ് ചള്ളംകാട്ടിൽ, സഹവികാരി ഫാ. അനീഷ് കരിമാലൂർ എന്നിവർ നേതൃത്വം നല്കി. വാശിയേറിയ വടംവലി മത്സരത്തിൽ പുരുഷ വിഭാഗത്തിൽ സെന്റ് മേരീസ് വാർഡും വനിതാ വിഭാഗത്തിൽ സെന്റ് അഗസ്റ്റിൻ വാർഡും ജേതാക്കളായി. വിജയികൾക്ക് ട്രോഫിയും കാഷ് അവാർഡുകളും വിതരണം ചെയ്തു.