ബോൾട്ടണിൽ സാൽഫോർഡ് രൂപത സീറോ മലബാർ കൂട്ടായ്മ ദിനവും മാർ ജോസഫ് സാബ്രിക്കലിന് സ്വീകരണവും ഒക്ടോബർ ഒന്നിന്
Monday, September 26, 2016 4:51 AM IST
ബോൾട്ടൺ: സാൽഫോർഡ് രൂപത സീറോ മലബാർ കൂട്ടായ്മ ദിനവും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത നിയുക്‌ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കലിന് സ്വീകരണവും ഒക്ടോബർ ഒന്നിന് (ശനി) നടക്കും.

ആഷ്ടൺ–ഓൾഡാം, ബ്ലാക്ബേൺ, ബോൾട്ടൺ, സെൻട്രൽ മാഞ്ചസ്റ്റർ, നോർത്ത് മാഞ്ചസ്റ്റർ, റോച്ഡേൽ, സാൽഫോർഡ്, ട്രാഫോർഡ് എന്നിവിടങ്ങളിലെ സീറോ മലബാർ സമൂഹം ബോൾട്ടൺ ഔവർ ലേഡി ഓഫ് ചർച്ചിൽ ഒത്തുചേർന്ന് വിശുദ്ധ കുർബാന അർപ്പിക്കും. ഫാ. തോമസ് പാറയടി വിശുദ്ധ കുർബാനക്ക് മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് സെന്റ് ജയിംസ് സ്കൂൾ ഹാളിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ സാൽഫോർഡ് രൂപത ബിഷപ് ജോൺ ആർണോൾഡ്, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത നിയുക്‌ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ എന്നിവർ മുഖ്യാതിഥികളായിരിക്കും. കലാപരിപാടികളും സമൂഹവിരുന്നും സംഗമത്തിന്റെ ഭാഗമായിരിക്കും.

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ