ആർഎസ്സി കുവൈത്ത് നാഷണൽ സാഹിത്യോത്സവ് ബ്രോഷർ പ്രകാശനം ചെയ്തു
Monday, September 26, 2016 4:55 AM IST
കുവൈത്ത്: പ്രവാസി യുവാക്കളുടെയും വിദ്യാർഥികളുടെയും സർഗസിദ്ധിയെ ധർമവഴിയിൽ പരിപോഷിപ്പിക്കുന്നതിനും അപഹരിക്കപ്പെടുന്ന കലാമൂല്യങ്ങളെ തിരിച്ചു പിടിക്കുന്നതിനുമായി റിസാല സ്റ്റഡി സർക്കിൾ (ആർഎസ്സി) നടത്തിവരുന്ന സാഹിത്യോത്സവുകൾക്ക് അരങ്ങുണർന്നു.*

ഇതിന്റെ ഭാഗമായി നടന്ന നാഷണൽ സാഹിത്യോത്സവ് ബ്രോഷർ*ടിവിഎസ് ഗ്രൂപ്പ് ചെയർമാൻ ഡോ. എസ്.എം.ഹൈദർ അലി,*ഐസിഎഫ് നാഷണൽ*പ്രസിഡന്റ്*അബ്ദുൽ ഹകിം ദാരിമിക്ക് നൽകി പ്രകാശനം ചെയ്തു.

ഇസ്ലാമിക സർഗാസ്വാദനത്തിന്റെ തനത് വിരുന്നൊരുക്കി മലയാളത്തിന്റെ ധാർമികയുവത്വം സർഗവൈഭവത്തിന്റെ മാറ്റുനോക്കുന്ന സാഹിത്യോത്സവിൽ പ്രൈമറി, ജൂണിയർ, സെക്കൻഡറി, സീനിയർ, ജനറൽ വിഭാഗങ്ങളിലായി*52*ഇനങ്ങളിൽ മൽസരങ്ങളിലായാണ് മത്സരം. ഒക്ടോബർ ആദ്യവാരം മുതൽ യൂണിറ്റ് തല മൽസരങ്ങൾക്ക് തുടക്കമാവും. ശേഷം സോൺ തല മൽസരങ്ങൾ പൂർത്തിയാക്കി ദേശിയ മൽസരം നവംബർ നാലിനു സാൽമിയ
ഇന്ത്യൻ*മോഡൽ സ്കൂളിൽ നടക്കും.

ചടങ്ങിൽ ടിവിഎസ് ഗ്രൂപ്പ് അക്കൗണ്ട്സ് മാനേജർ ആരിഫ്, ആർഎസ്സി നേതാക്കളായ അബൂബക്കർ സിദ്ധീഖ്*കൂട്ടായി, റഫീക് കൊച്ചനൂർ, റാഷിദ് ചെറുശോല, സലീം മാസ്റ്റർ, ഷിഹാബ് വാണിയന്നൂർ എന്നിവർ സംബന്ധിച്ചു.*

റിപ്പോർട്ട്: സലിം കോട്ടയിൽ